പ്രളയ സെസ് ജൂണ്‍ ഒന്ന് മുതല്‍: നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലകൂടും

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഏകദേശം 27000 കോടിയോളം രൂപ വേണമെന്നാണ് കണക്ക്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സംസ്ഥാനത്ത് ജിഎസ്ടിക്ക് പുറമെ ഒരു ശതമാനം അധികനികുതി ഏര്‍പ്പെടുത്തുന്ന പ്രളയസെസ് ജൂണില്‍ നിലവില്‍ വരും. ഇതോടെ നിത്യോപയോഗ സാധനങ്ങളുള്‍പ്പെടെ നികുതിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം വിലകൂടും. ജൂണ്‍ ഒന്നു മുതലായിരിക്കും സെസ് നടപ്പാക്കുക. 

സംസ്ഥാനത്തിനകത്ത് മാത്രമാണ് സെസ് ബാധകമാവുക. കേരളത്തിന് പുറത്ത് നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഉണ്ടാകില്ല. ഇത്തരത്തില്‍ രണ്ട് വര്‍ഷം ജനങ്ങളില്‍ നിന്നും സെസ് ഈടാക്കുന്നതിലൂടെ 600 കോടി രൂപ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

നടപ്പ് ബഡ്ജറ്റിലാണ് ഒരു ശതമാനം പ്രളയസെസ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ സെസ് നടപ്പാക്കേണ്ടതായിരുന്നു. ഇതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നതിനാല്‍ ജൂണിലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണിത്. 

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഏകദേശം 27000 കോടിയോളം രൂപ വേണമെന്നാണ് കണക്ക്. ഇതിന് വേണ്ടി ജിഎസ്ടിക്ക് മേല്‍ രാജ്യവ്യാപകമായി ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി 2000 കോടി രൂപ സമാഹരിക്കാനുള്ള നിര്‍ദേശം സംസ്ഥാനം കേരളത്തിന് സമര്‍പ്പിച്ചിരുന്നു. ഇത് ജിഎസ്ടി കൗണ്‍സില്‍ തള്ളിയതോടെയാണ് കേരളത്തില്‍ മാത്രമായി പ്രളയസെസ്് പിരിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ പ്രത്യേകാനുമതി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com