സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് പടരുന്നു: മുന്നറിയിപ്പ്

ഏപ്രിലിലും മേയിലും രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് പടരുന്നു: മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കന്‍ പോക്‌സ് പടരുന്നു. പതിനൊന്ന് ദിവസത്തിനിടെ 746 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാ ജില്ലകളിലും ദിവസവും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറത്താണ് ഏറ്റവുമധികം രോഗികളുള്ളത്.

മലപ്പുറം ജില്ലയില്‍ മാത്രം 139 പേര്‍ക്കാണ് ഈ മാസം ഒന്നു മുതല്‍ 11 വരെയുള്ള കാലയളവില്‍ രോഗം ബാധിച്ചത്. നാലിനാണ് ഈ മാസം ഏറ്റവുമധികം രോഗം റിപ്പോര്‍ട്ട് ചെയ്തത്97. കുറവ് ഈ മാസം അഞ്ചിനായിരുന്നു- 29. 

അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിനനുസരിച്ചാണ് രോഗം പടരുന്നത്. ഏപ്രിലിലും മേയിലും രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com