'ഈദി അമീനും ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം'; ഗോഡ്‌സെയെ പിന്തുണച്ച് അലി അക്ബര്‍; പ്രതിഷേധം 

മഹാത്മ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെ പിന്തുണച്ച ബിജെപി പ്രവര്‍ത്തകനും സംവിധായകനുമായ അലി അക്ബറിനെതിരെ സൈബര്‍ ലോകത്ത് രോഷം പുകയുന്നു
'ഈദി അമീനും ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം'; ഗോഡ്‌സെയെ പിന്തുണച്ച് അലി അക്ബര്‍; പ്രതിഷേധം 

കൊച്ചി: മഹാത്മ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെ പിന്തുണച്ച ബിജെപി പ്രവര്‍ത്തകനും സംവിധായകനുമായ അലി അക്ബറിനെതിരെ സൈബര്‍ ലോകത്ത് രോഷം പുകയുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയാണെന്ന നടന്‍ കമല്‍ ഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അലി അക്ബറിന്റെ പോസ്റ്റ്.

'ഈദി അമീനും, ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷേ ഗോഡ്‌സയെ കുറിച്ച് മിണ്ടിപ്പോവരുത്' - ഇതായിരുന്നു അലി അക്ബറിന്റെ പോസ്റ്റിന്റെ ഉളളടക്കം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അലി അക്ബര്‍ രാജ്യദ്രോഹിയാണെന്നും കേസെടുക്കണമെന്നുമുളള ആവശ്യവും ഉയരുന്നുണ്ട്.

പോസ്റ്റിന് താഴെ വിമര്‍ശനമായി വന്ന കമന്റുകള്‍ക്ക് മറുപടിയായി ഗോഡ്‌സെയെ തൂക്കി കൊല്ലരുത് എന്ന് പറഞ്ഞതിന് ഗാന്ധിജിയുടെ രണ്ടു മക്കളെ രാജ്യദ്രോഹികളാക്കുമോ എന്ന ചോദ്യവും അലി അക്ബര്‍ ഉന്നയിക്കുന്നു. 

'ഉടന്‍ തന്നെ പോസ്റ്റ് മുക്കല്‍ സമര്‍പ്പയാമി അല്ലെങ്കില്‍ മാപ്പ് പറയല്‍ സമര്‍പ്പയാമിക്ക് തയ്യാറെടുത്തു കൊളളൂ' ഇത്തരത്തിലുളള കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.

അടുത്ത പ്രധാനമന്ത്രി അക്ബര്‍ ജി, എടൊ അക്ബര്‍ അലി ഇത്രയും മനുഷ്യന്‍ അധപ്പതിക്കരുത് - ഇങ്ങനെ പോകുന്നു കമന്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com