ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ പിന്തുണച്ചു; 20 സീറ്റിലും വിജയിക്കുമെന്ന് മുല്ലപ്പള്ളി

ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ പിന്തുണച്ചു; 20 സീറ്റിലും വിജയിക്കുമെന്ന് മുല്ലപ്പള്ളി

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ യുഡിഎഫിനെ പിന്തുണച്ചെന്നും ഇരുപത് സീറ്റുകളിലും  വിജയിക്കുമെന്ന്  മുല്ലപ്പള്ളി - ടിഎന്‍ പ്രതാപന്‍ ജയസാധ്യതയില്‍ ആശങ്കയറിച്ചെന്ന വാര്‍ത്ത ഊഹാപോഹം 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ യുഡിഎഫിനെ പിന്തുണച്ചെന്നും ഇരുപത് സീറ്റുകളിലും വിജയിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരുപത് മണ്ഡലങ്ങളിലും പഴുതകളടച്ച മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കാനായത്.  മുന്‍പെങ്ങുമില്ലാത്ത വിധം അസാധാരണമായ ഐക്യമാണ് യുഡിഎഫില്‍ ഉണ്ടായതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ അവശതകളെല്ലാം മറന്ന് അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനായി പോളിംഗ് ബൂത്തിലെത്തി. ന്യൂനപക്ഷങ്ങളുടെ ഐക്യദാര്‍ഢ്യം കോണ്‍ഗ്രസിന് അനുകൂലമാണ്. പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം ചില സാമൂദായിക വോട്ടുകളും യുഡിഎഫിന് അനകൂലമായി വന്നു. യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങി സമസ്ത മേഖലയിലും കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിനെതിരെയും പിണറായി സര്‍ക്കാരിനെതിരെയും ഉയര്‍ന്ന വിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു

ഇത്തവണ ദേശീയ രാഷ്ട്രീയ കേന്ദ്രത്തിന്റെ ശ്രദ്ധാകേന്ദ്രം രാഹുല്‍ ഗാന്ധിയാണ്. കേരളത്തില്‍മത്സരിക്കുന്നു എന്ന തീരുമാനം വന്നപ്പോള്‍തന്നെ ജനവികാരം യുഡിഎഫിന് അനുകൂലമായി.  നാലഞ്ച് മണ്ഡലങ്ങളില്‍ അനായാസമായി വിജയിക്കാന്‍ കഴിയും. മറ്റിടങ്ങളില്‍ ശക്തമായ മത്സരമാണ് ഉണ്ടായത്. കൂടാതെ മികച്ച സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായതും നേട്ടമായി. ഒരിടത്തും യുഡിഎഫിനെതിരായ ശക്തമായ അടിയൊഴുക്കുള്‍ ഉണ്ടായിട്ടില്ല,. അത് ഫലം വരുമ്പോള്‍ ബോധ്യപ്പെടുമെന്ന മുല്ലപ്പള്ളി പറഞ്ഞു. 

തെരഞ്ഞടുപ്പില്‍ ഒരുകാലത്തുമില്ലാത്ത രൂപത്തില്‍അട്ടിമറി നടന്നിട്ടുണ്ട്. തെരഞ്ഞടുപ്പ് കമ്മീഷന്റെ ഇടപെടല്‍ വിലയിരുത്തപ്പെടണം. സര്‍ക്കാര്‍ മിഷണറി ഉപയോഗിച്ചാണ് സിപിഎം തെരഞ്ഞടുപ്പ് അട്ടിമറിച്ചത്. ഇക്കാര്യം വെളിച്ചത്തുകൊണ്ടുവന്ന മാധ്യമ ഇടപെടലിനെ അഭിനന്ദിക്കുന്നു. പ്രതിപക്ഷ നേതാവ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കേടതി വിശദീകരണം തേടിയത് യുഡിഎഫിന്റെ ആദ്യവിജയമാണെന്നും മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ ജയസാധ്യതയില്‍ ആശങ്കയറിയിച്ചെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുല്ലപ്പള്ളിയുടെ മറുപടി ഇങ്ങനെ. യോഗത്തില്‍ ഇത്തരത്തില്‍ ഒരു ആശങ്കയും പ്രതാപന്‍ ഉന്നയിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ ഊഹാപോഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com