ബാങ്കില്‍ നിന്ന് ആരും വിളിച്ചിട്ടില്ല; തിരിച്ചടവ് സമയം തീര്‍ന്നിട്ടും തുടര്‍നടപടികളിലേക്ക് കടന്നിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍

വായ്പയുടെ തിരിച്ചടവിന്റെ സമയം ഇന്ന് അവസാനിച്ചിരുന്നെന്നും എന്നാല്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും  ബാങ്ക് മാനേജര്‍ 
ബാങ്കില്‍ നിന്ന് ആരും വിളിച്ചിട്ടില്ല; തിരിച്ചടവ് സമയം തീര്‍ന്നിട്ടും തുടര്‍നടപടികളിലേക്ക് കടന്നിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ അമ്മയും മകളും സ്വയം തീകൊളുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ബാങ്ക് അധികൃതര്‍. വായ്പയുടെ തിരിച്ചടവിന്റെ സമയം ഇന്ന് അവസാനിച്ചിരുന്നെന്നും എന്നാല്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും  ബാങ്ക് മാനേജര്‍ പറഞ്ഞു.

2003ല്‍ കനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍ നിന്ന് ചന്ദ്രന്‍ രുദ്രന്‍ എന്നയാളിന് ഭവനവായ്പയെടുത്തിരുന്നു. ഇത് 2010ല്‍ നിഷ്‌ക്രിയ ആസ്തിയായി മാറിയിരുന്നു. തുടര്‍ന്ന് റിക്കവറി നടപടികളുടെ ഭാഗമായി അഡ്വക്കേറ്റ് കമ്മീഷണര്‍ സിജെഎം കോടതി 2019 മെയ് പത്താം തിയ്യതി ചന്ദ്രന്റെ വീട്ടില്‍ എത്തിയിരുന്നു. മെയ് 14ാം തിയ്യതി മുഴുവന്‍ പണവും അടയ്ക്കുമെന്ന് ചന്ദ്രന്‍ രേഖാമൂലം എഴുതി നല്‍കുകയും ചെയ്തിരുന്നു. മെയ് പതിനാലിന് പണം അടച്ചില്ലെങ്കില്‍ ബാങ്കിന് തുടര്‍നടപടികളുമായി മുന്നോട്ട് പോകാമായിരുന്നു. എന്നാല്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും ജപ്തിയുണ്ടാകുമെന്ന് പറഞ്ഞ് വീട്ടുകാരെ ആരും ബാങ്കില്‍ നിന്നും വിളിച്ചിട്ടില്ലെന്നും മാനേജര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com