ബിജെപിക്ക് എത്ര സീറ്റുകള്‍ കിട്ടും; ഞാന്‍ പ്രവാചകനല്ലെന്ന് ശ്രീധരന്‍പിള്ള

ബിജെപിക്ക് എത്ര സീറ്റുകള്‍ ലഭിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ പ്രവാചകനല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ മറുപടി
ബിജെപിക്ക് എത്ര സീറ്റുകള്‍ കിട്ടും; ഞാന്‍ പ്രവാചകനല്ലെന്ന് ശ്രീധരന്‍പിള്ള

കോഴിക്കോട്: ബിജെപിക്ക് എത്ര സീറ്റുകള്‍ ലഭിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ പ്രവാചകനല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ മറുപടി. സീറ്റുകളുടെ എണ്ണം പറയാന്‍ പ്രവാചക സ്വഭാവമുള്ള കവടി നിരത്താന്‍ തനിക്കറിയില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. പാര്‍ട്ടി അണികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒന്നിലേറെ സീറ്റുകളില്‍ വിജയിക്കും. ഒരു ദേശീയ പാര്‍്ട്ടിയെന്ന നിലയില്‍ രാജ്യത്ത് തെരഞ്ഞടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതിന് മുന്‍പെ ജയിക്കുന്ന സീറ്റുകളുടെ എണ്ണം പറയുന്നത് പെരുമാറ്റച്ചട്ടം ലംഘിക്കലാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് 18 സീറ്റുകള്‍ കിട്ടുമെന്നാണ്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത് 20 സീറ്റുകള്‍ ലഭിക്കുമെന്നാണ്. ഇതില്‍ നിന്നും മനസ്സിലാകുന്നത് ഇരുപാര്‍ട്ടികള്‍ക്കും തെരഞ്ഞടുപ്പിനെ യുക്തിഭദ്രമായി വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ്. ഈ തെരഞ്ഞടുപ്പില്‍ വോട്ട് വര്‍ധിക്കുന്ന ഏകപാര്‍ട്ടി ബിജെപിയായിരിക്കും. എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം 2014നെക്കാള്‍ ഇരട്ടി വോട്ട് വര്‍ധനവ് ഉണ്ടാകും. എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികളുടെ വോട്ട് വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

ന്യൂനപക്ഷങ്ങളില്‍ ഭയാശങ്ക ഉണ്ടാക്കി കൂടെ കൊണ്ടുവരാനുള്ള ശ്രമത്തില്‍ നിലം ഉഴുതിട്ട് ഭയപ്പാടിന്റെ അന്തരീക്ഷം സൃഷ്ടിച്ചത് സിപിഎം ആണ്. അതിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന്  സാധിച്ചു എന്നതാണ് മുല്ലപ്പള്ളി പറഞ്ഞകാര്യം ശരിയായെങ്കില്‍ സംഭവിക്കുന്നത്. കോണ്‍ഗ്രസുമായി ചങ്ങാത്തം കൂടാന്‍ പോയി സിപിഎമ്മിനെയും സിപിഐയെയും കോണ്‍ഗ്രസ് തിന്നു തീര്‍ത്തു എന്നുള്ളതാണ് കേരളത്തില്‍ ഒരു സീറ്റും സിപിഎമ്മിന് ലഭിക്കില്ലെന്ന കോണ്‍ഗ്രസിന്റെ വിലയിരുത്തില്‍. ആവശ്യം കഴിഞ്ഞാല്‍ ഇണയെ തിന്ന് തീര്‍ക്കുന്ന ചിലന്തികളെ പറ്റി കേട്ടിട്ടുണ്ട്. സിപിഎമ്മിനെയും സിപിഐയെയും തിന്നുതീര്‍ത്ത ചിലന്തിയാണ് കോണ്‍ഗ്രസെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com