'റോഡില്‍ കുഴിയുണ്ട്, സൂക്ഷിക്കുക'; ഇനി റോഡുകളിലെ കുഴി ബോര്‍ഡുകള്‍ പറയും; ഉത്തരവിട്ട് ഹൈക്കോടതി

പൊതുറോഡുകളിലെ കുഴികളോ അപകടസാധ്യതകളോ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കുന്നതായിരിക്കണം ബോര്‍ഡുകള്‍
'റോഡില്‍ കുഴിയുണ്ട്, സൂക്ഷിക്കുക'; ഇനി റോഡുകളിലെ കുഴി ബോര്‍ഡുകള്‍ പറയും; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി; കുഴികളുള്ള പൊതു റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് വെക്കണം എന്ന് വ്യക്തമാക്കി ഹൈക്കോടതി. പൊതുറോഡുകളിലെ കുഴികളോ അപകടസാധ്യതകളോ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കുന്നതായിരിക്കണം ബോര്‍ഡുകള്‍. ഇത് വീഴച  വരുത്തുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. 

പൊതുറോഡുകള്‍ നന്നായി പരിപാലിക്കാന്‍ സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്വമുണ്ട്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നുണ്ടാകുന്ന വീഴ്ചകള്‍ക്ക് സര്‍ക്കാരിനു പരോക്ഷ ബാധ്യത ഉണ്ടെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. അടൂര്‍  കൈപ്പട്ടൂര്‍ റോഡിലെ കുഴിയില്‍ വീണ് കാലൊടിഞ്ഞ സംഭവത്തെത്തുടര്‍ന്ന് നഷ്ടപരിഹാരം തേടി തട്ടയില്‍ സ്വദേശിനി ശാന്തമ്മ നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. 1997 ഡിസംബര്‍ 14ന് വൈകിട്ട് ബാലകലോത്സവം കണ്ടു മടങ്ങവെയാണ് ഹര്‍ജിക്കാരിക്ക് പരിക്കേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com