'ഇത് മല്ലീശ്വരന്റെ നിയോ​ഗം' ; മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പൊലീസ് 

ആദിവാസി മേഖലയിൽ നിന്ന് പ്രത്യേക നിയമനം വഴി സർക്കാർ തെരഞ്ഞെടുത്ത 74 പേരിലാണ് ചന്ദ്രികയും ഉൾപ്പെടുന്നത്.
'ഇത് മല്ലീശ്വരന്റെ നിയോ​ഗം' ; മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പൊലീസ് 

അട്ടപ്പാടി: മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടി സ്വദേശി മധുവിന്റെ സഹോദരി ചന്ദ്രിക കേരള പൊലീസിലേക്ക്. ആദിവാസി മേഖലയിൽ നിന്ന് പ്രത്യേക നിയമനം വഴി സർക്കാർ തെരഞ്ഞെടുത്ത 74 പേരിലാണ് ചന്ദ്രികയും ഉൾപ്പെടുന്നത്. വളരെ സന്തോഷമാണ് ഉള്ളതെന്നും ഇത് കുലദൈവമായ മല്ലീശ്വരന്റെ നിയോ​ഗം ആണെന്നും ചന്ദ്രിക പറയുന്നു. 

ആൾക്കൂട്ടം ആക്രമിച്ച് കൊന്ന സഹോദരന്റെ ഓർമ്മകളുമായാണ് ചന്ദ്രിക പരിശീലനം പൂർത്തിയാക്കിയത്. സഹോദരി സരസു അങ്കണവാടി വർക്കറും അമ്മ മല്ലി അങ്കണവാടി ഹെൽപ്പറുമാണ്.  

ചന്ദ്രിക ഉൾപ്പടെ പാലക്കാട് ജില്ലയിൽ നിന്ന് 15  പേരാണ് പൊലീസിൽ ഇക്കുറി നിയമിതരാവുന്നത്. തൃശ്ശർ പൊലീസ് അക്കാദമി മൈതാനത്താണ് പാസിങ് ഔട്ട് പരേഡ് നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com