പതിനേഴിലും യുഡിഎഫ്, ഇടതിനു മുന്‍തൂക്കം മൂന്നിടത്തു മാത്രമെന്ന് ജനതാ ദള്‍ (എസ്); റിപ്പോര്‍ട്ട്

പതിനേഴിലും യുഡിഎഫ്, ഇടതിനു മുന്‍തൂക്കം മൂന്നിടത്തു മാത്രമെന്ന് ജനതാ ദള്‍ (എസ്); റിപ്പോര്‍ട്ട്
ഫയല്‍
ഫയല്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉറപ്പിക്കാവുന്നത് മൂന്നു സീറ്റുകള്‍ മാത്രമാണെന്ന് മുന്നണി ഘടകകക്ഷിയായ ജനതാദള്‍ എസ് വിലയിരുത്തിയതായി റിപ്പോര്‍ട്ട്. പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ സീറ്റുകളില്‍ ഒഴികെയുളളവയില്‍ മുന്‍തൂക്കം യുഡിഎഫിനാണെന്ന് കൊച്ചിയില്‍ ചേര്‍ന്ന ദള്‍ നേതൃയോഗം വിലയിരുത്തിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.


എല്‍ഡിഎഫിനു പൂര്‍ണമായും ഉറപ്പുള്ളതു മൂന്നു സീറ്റു മാത്രമെന്ന നിഗമനത്തിലാണ് ദള്‍ നേതൃയോഗം എത്തിച്ചേര്‍ന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നീ സീറ്റുകളിലാണ് എല്‍ഡിഎഫിനു മേല്‍ക്കൈയുള്ളത്. ഇതു കഴിഞ്ഞാല്‍ പിന്നെ സാധ്യതയുള്ളത് വടകരയും കോഴിക്കോടുമാണ്. ഈ സീറ്റുകളില്‍ പ്രവചനാതീതമായ മത്സരമാണു നടന്നത്. 

ഇടതിനു വ്യക്തമായ മുന്‍തൂക്കമുണ്ടെന്ന് സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങള്‍ വിലയിരുത്തിയപ്പോഴാണ് ഘടകകക്ഷിയുടെ വേറിട്ടുള്ള കണക്കുകൂട്ടല്‍. ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യതയില്ലെന്ന് ജനദാ ദളും വിലയിരുത്തി. 

ബിജെപിക്കെതിരെ നിലയുറപ്പിച്ചു പൊരുതാന്‍ കഴിയുന്ന മുന്നണിയെന്ന പരിവേഷം ഇത്തവണ കേരളത്തില്‍ എല്‍ഡിഎഫിനില്ലാതെ പോയെന്നു ദള്‍ വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മോദിവിരുദ്ധതയുടെ പ്രധാന വക്താക്കളായ എച്ച്.ഡി. ദേവെഗൗഡ അടക്കമുള്ള സോഷ്യലിസ്റ്റ് നേതാക്കളെ  പ്രചാരണത്തിനെത്തിക്കാന്‍ സിപിഎം മുന്‍കൈയെടുത്തില്ല. മോദി വിരുദ്ധ ശക്തികളെയെല്ലാം അണിനിരത്തിയിരുന്നുവെങ്കില്‍ ലഭിക്കാമായിരുന്ന ആ സാധ്യത നഷ്ടപ്പെടുത്തിയതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com