പൂരപ്പറമ്പിൽ ആർപ്പോ വിളിയുമായി യതീഷ് ചന്ദ്ര; ഇതാവണം പൊലീസെന്ന് പൂരപ്രേമികൾ; വീഡിയോ വൈറൽ

പൂരാവേശത്തിനിടെ ആർപ്പോ വിളിക്കുന്ന യതീഷ് ചന്ദ്രയുട‌െ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
പൂരപ്പറമ്പിൽ ആർപ്പോ വിളിയുമായി യതീഷ് ചന്ദ്ര; ഇതാവണം പൊലീസെന്ന് പൂരപ്രേമികൾ; വീഡിയോ വൈറൽ

കൊച്ചി; പ്രളയകാലത്തും ശബരിമല മണ്ഡലകാലത്തും വാർത്തകളിൽ നിറഞ്ഞുനിന്ന പൊലീസ് ഉദ്യോ​ഗസ്ഥനാണ് യതീഷ് ചന്ദ്ര ഐപിഎസ്. പൂരാവേശത്തിനിടെ ആർപ്പോ വിളിക്കുന്ന യതീഷ് ചന്ദ്രയുട‌െ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.ചെണ്ട മേളം ആസ്വദിച്ച് മേളത്തിനൊപ്പം താളം പിടിച്ച് യതീഷ് ചന്ദ്രയും ജനക്കൂട്ടത്തിനൊപ്പം കൂടി. കലിപ്പ് ലുക്കിൽ മാത്രം കാണാറുള്ള ഉദ്യോഗസ്ഥനെ പൂരപ്പറമ്പിൽ തികഞ്ഞ ആസ്വാദകനായി എത്തിയതോടെ പൂരപ്രേമികളിൽ ചിലർക്ക് ഒരു മോഹം. താളത്തിൽ കയ്യടിച്ച് ഒരു ചിയേഴ്സ് പറയണമെന്ന്. കൈനീട്ടിയ യുവാവിനെ യതീഷ് ചന്ദ്ര നിരാശനാക്കിയില്ല. ഗൗരവം മാറ്റിവച്ച് യുവാക്കൾക്ക് കൈകൊടുത്ത് പൂരത്തിന്റെ പൂരത്തിനൊപ്പം അദ്ദേഹം കൂടി. 

ശബരിമല വിഷയത്തിൽ വിവാദങ്ങളിൽ നിറഞ്ഞുനിന്ന ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്നും ചിലർ ആരോപിച്ചിരുന്നു. എന്നാൽ ഗൗരവക്കാരനായ ഉദ്യോഗസ്ഥന്റെ കുപ്പായം മാറ്റിവച്ച് പൂരാവേശത്തോടൊപ്പം ആര്‍പ്പോ വിളിച്ച് കൂടുകയാണ് യതീഷ് ചന്ദ്ര. വിഡിയോ കാണാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com