വിശ്വാസങ്ങളെ തടയുന്നത് അംഗീകരിക്കാനാവില്ല; എംഇഎസ് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

നിഖാബ് ഇസ്ലാമിക വേഷവിധാനത്തിന്റെ ഭാഗമാണെന്നും വിശ്വാസങ്ങളെ തടയുന്നത് അംഗീകരിക്കില്ലെന്നും ശിഹാബ് തങ്ങള്‍
വിശ്വാസങ്ങളെ തടയുന്നത് അംഗീകരിക്കാനാവില്ല; എംഇഎസ് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം:  നിഖാബ് നിരോധിച്ച എംഇഎസ് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. നിഖാബ് ഇസ്ലാമിക വേഷവിധാനത്തിന്റെ ഭാഗമാണെന്നും വിശ്വാസങ്ങളെ തടയുന്നത് അംഗീകരിക്കില്ലെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.

വിവാദ സര്‍ക്കുലറിനെതിരെ വിവിധ മുസ്ലീം സംഘടനകളും രംഗത്തെത്തിയിരുന്നു. മതവിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള അധികാരം ഫസല്‍ ഗഫൂറിനില്ലെന്നും മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ഇക്കാര്യത്തില്‍ സമസ്തയുടെ നിലപാട്. സലഫിസം വരുന്നതിനു മുന്‍പുള്ള വസ്ത്രമാണ് നിഖാബ് (മുഖവസ്ത്രം). പ്രവാചകന്റെ കാലഘട്ടം മുതലേയുള്ള വസ്ത്രമാണത്. അന്യപുരുഷന്മാര്‍ കാണുമെന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും അത് ധരിക്കണമെന്നും സമസ്ത പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

അടുത്ത അധ്യയനവര്‍ഷം മുതല്‍ എംഇഎസ് കോളജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാനാവില്ല.മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. 201920 അധ്യയന വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കണമെന്നും വിവാദത്തിന് ഇടം നല്‍കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com