ഹോർമോൺ ഇല്ലാത്ത 'ചിൽഡ് ചിക്കനു'മായി കുടുംബശ്രീ ;  ഉടൻ വിപണിയിലെത്തിക്കും 

ഹോർമോൺ ഇല്ലാത്ത 'ചിൽഡ് ചിക്കനു'മായി കുടുംബശ്രീ ;  ഉടൻ വിപണിയിലെത്തിക്കും 

കിലോയ്ക്ക് 145 രൂപയെന്ന നിരക്കിൽ വിൽക്കാനാണ് നിലവിലെ തീരുമാനം. 

തിരുവനന്തപുരം: ​ഗുണമേൻമയുള്ളതും ഹോർമോൺ ഇല്ലാത്തതുമായ ചിക്കൻ വിപണിയിൽ എത്തിക്കാന‍് കുടുംബശ്രീ ഒരുങ്ങുന്നു. പൂർണമായും ശീതീകരിച്ച കുടുംബശ്രീ സ്റ്റാളുകളിലൂടെയാവും 'ചിൽഡ് ചിക്കൻ' വിറ്റഴിക്കുക. കിലോയ്ക്ക് 145 രൂപയെന്ന നിരക്കിൽ വിൽക്കാനാണ് നിലവിലെ തീരുമാനം. 

കരസ്പർശമേൽക്കാതെ ജർമ്മൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് 'ചിൽഡ് ചിക്കൻ' വിൽപ്പനയ്ക്ക് തയ്യാറാക്കുന്നത്. ചിക്കനു പുറമേ മറ്റ് മാംസോത്പന്നങ്ങളും മുട്ടയും പാലും ഇവിടെ ലഭ്യമാക്കും. ഹോട്ടലുകൾ, കേറ്ററിങ് യൂണിറ്റുകൾ തുടങ്ങി പ്രത്യേക ഓർഡറുകൾക്ക് ഡിസ്കൗണ്ട് നൽകും. 

കുടുംബശ്രീയുടെ ഉപ സ്ഥാപനമായി ആരംഭിച്ച  കേരള ചിക്കൻ പ്രൊഡ്യൂസർ കമ്പനിയുടെ റീജിയണൽ യൂണിറ്റുകൾ വഴിയാവും ചിൽഡ് ചിക്കനായുള്ള കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുക. 549 ഫാമുകളാണ് നിലവിൽ ഈ പദ്ധതിക്കായി കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com