ഡോ. പികെ ശിവദാസ് അന്തരിച്ചു

എഴുത്തുകാരുനും പരിഭാഷകനും സാമൂഹിക ചിന്തകനുമായ ഡോ. പികെ ശിവദാസ് അന്തരിച്ചു
ഡോ. പികെ ശിവദാസ് അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും പരിഭാഷകനും സാമൂഹിക ചിന്തകനുമായ ഡോ. പികെ ശിവദാസ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തകരിലൊരാളിയിരുന്നു.

മലയാളത്തിലും ഇംഗ്ലീഷിലുമായി  നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാമചന്ദ്ര ഗുഹയുടെ ഇന്ത്യാ ആഫ്റ്റര്‍ ഗാന്ധി, ഡിഡി കൊസാംബി ജീവിതവും ദര്‍ശനവും, മുസ്ലീങ്ങളും അംബേദ്ക്കറും മിത്തും യാഥാര്‍ത്ഥ്യവും, അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍, റോബിന്‍ ജെഫ്രിയുടെ ഇന്ത്യയിലെ പത്രവിപ്ലവം മുതലാളിത്തം ഭാഷാപത്രങ്ങള്‍, എപിജെ അബ്ദുള്‍ കലാമിന്റെ വഴിവെളിച്ചങ്ങള്‍ ജീവിതലക്ഷ്യത്തിലേക്കുള്ള സംഭാഷണം, റൊമീലാ ഥാപ്പറിന്റെ അദിമ ഇന്ത്യാ ചരിത്രം തുടങ്ങി നിരവധി പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഭാരതീയ നൃത്തങ്ങള്‍, സ്‌പോര്‍ട്‌സ് എന്‍സൈക്ലോപീഡിയ, അങ്ങനെ കടലുണ്ടായി, സാഹസിക യാത്രകള്‍, കളിയുടെ കാര്യം തുടങ്ങിയ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com