പ്രസവിച്ച ഉടൻ കുഞ്ഞിനെ തോട്ടിൽ എറിഞ്ഞു, കണ്ടെത്തിയത് പുഴുവരിച്ച നിലയിൽ; അമ്മയ്ക്ക് അഞ്ച് വർഷം തടവ്

പ്രസവിച്ച ഉടൻ മരതകം ഭൂതിവഴി ഊരിനടുത്തുള്ള കാട്ടിൽ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്കു പെൺകുട്ടിയെ എറിഞ്ഞുകളഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വജാതശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച കേസിൽ അമ്മയ്ക്ക് 5 വർഷം കഠിന തടവും 10,000രൂപ പിഴയും ശിക്ഷ. അഗളി കൊട്ടമേട് സ്വദേശിനി മരതക (52)lത്തെയാണു പാലക്കാട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. അട്ടപ്പാടിയിലെ കാട്ടിൽ നിന്നാണ് പുഴുവരിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. 2012 ഓഗസ്റ്റ് 15നാണു കേസിനാസ്പദമായ സംഭവം. 

പ്രസവിച്ച ഉടൻ മരതകം ഭൂതിവഴി ഊരിനടുത്തുള്ള കാട്ടിൽ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്കു പെൺകുട്ടിയെ എറിഞ്ഞുകളഞ്ഞു എന്നാണു കേസ്. രണ്ട് ദിവസം കാട്ടിൽ ജീവനോടെ കിടന്ന കുഞ്ഞിനെ ആടുമേയ്ക്കാനെത്തിയ ഊരിലെ പാപ്പാൾ എന്ന സ്ത്രീയാണ് കണ്ടെത്തുന്നത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട ഇവർ നാട്ടുകാരെയും അഗളി പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. 

കണ്ടുകിട്ടുമ്പോൾ ശരീരമാസകലം പുഴുവരിച്ചു ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന്  പൊലീസ് അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിക്കു പൂർണ ആരോഗ്യം വന്നതിനു ശേഷം ആശുപത്രിയിൽവച്ചു പൊലീസ് ശിശു സംരക്ഷണ സമിതി മുഖേന മലമ്പുഴയിലെ പ്രോവിഡൻസ് ഹോമിനു കുഞ്ഞിനെ കൈമാറി. സ്വാതന്ത്ര്യ ദിനത്തിൽ കണ്ടെത്തിയ കുഞ്ഞിനു പൊലീസ് സ്വതന്ത്ര എന്നണ് പേരിട്ടത്. ഡിഎൻഎ പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ മാർഗങ്ങളിലൂടെയാണു കുറ്റകൃത്യം തെളിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com