പ്ലസ്ടു ഫലം അറിയാൻ സ്കൂളിൽ പോയി; വിദ്യാർത്ഥി വീട്ടിൽ തിരിച്ചെത്തിയില്ല; പരാതി

പ്ലസ്ടു പരീക്ഷാ ഫലം അറിയാൻ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി
പ്ലസ്ടു ഫലം അറിയാൻ സ്കൂളിൽ പോയി; വിദ്യാർത്ഥി വീട്ടിൽ തിരിച്ചെത്തിയില്ല; പരാതി

തിരുവല്ല: പ്ലസ്ടു പരീക്ഷാ ഫലം അറിയാൻ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. തിരുവല്ല  നെല്ലാട് ചക്കാലവീട്ടിൽ  വർ​ഗീസിന്‍റെ മകൻ സിജുവിനെയാണ് കാണാതായത്. മെയ് എട്ടിന് പരീക്ഷാ ഫലം അറിയാനെന്ന് പറഞ്ഞാണ് സിജു  വീട്ടിൽ നിന്ന് പോയത്. പിന്നീട് തിരിച്ചെത്തിയില്ല. വിദ്യാർത്ഥി  പ്ലസ്ടുവിന് പരാജയപ്പെട്ടിരുന്നു.

തുടർന്ന് ബന്ധുക്കൾ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്കാണ് പരാതി നൽകിയത്. മൊബൈൽ ഫോണും വിദ്യാർത്ഥിക്ക് ഉണ്ടായിരുന്നില്ല. ആരുമായും അധികം സൗഹൃദം പുലർത്താത്ത പ്രകൃതമാണ് സിജുവിന്‍റേതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com