ബിവറേജിന് തീപിടിച്ചു; 'ജവാനെ' രക്ഷിക്കാന്‍ സമീപത്തുളള കിണറിലേക്ക് ഓടി; തീയണച്ചത് വരി നിന്നവര്‍

ചങ്ങനാശ്ശേരി കറുകച്ചാലില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാലയില്‍ തീപിടിത്തം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: ചങ്ങനാശ്ശേരി കറുകച്ചാലില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാലയില്‍ തീപിടിത്തം. വരി നിന്നവരുടെ സമയോചിതമായ ഇടപെടല്‍ മൂലം ദുരന്തം ഒഴിവായി. തീപിടിത്തത്തിന് കാരണമായ ജനറേറ്റര്‍ പുറത്തേക്ക് മാറ്റുന്നതിനിടെ ജീവനക്കാരനായ ആറ്റിങ്ങല്‍ സ്വദേശി സുധീര്‍ സുബൈറിന് പൊളളലേറ്റു.

കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വൈദ്യുതിയില്ലാത്തതിനാല്‍ ജനറേറ്ററിലായിരുന്നു മദ്യശാല പ്രവര്‍ത്തിച്ചിരുന്നത്. ഏകദേശം അരമണിക്കൂര്‍ പ്രവര്‍ത്തിച്ച് കഴിഞ്ഞപ്പോള്‍ ജനറേറ്റിന് തീ പിടിച്ചു. വലിയ ശബ്ദത്തോടെ ജനറേറ്റര്‍ കത്തിത്തുടങ്ങി. 'ജവാന്‍' മദ്യം സൂക്ഷിച്ചിരുന്നിടത്താണ് ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്. 

തീപിടിത്തമുണ്ടായപ്പോള്‍ തന്നെ  വരി നിന്നവരും നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചു. മദ്യശാലക്ക് സമീപമുണ്ടായിരുന്ന കിണറില്‍ നിന്ന് വെള്ളം കോരി തീയണക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രയത്‌നിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും എത്തി. 

ഓടിക്കൂടിയവര്‍ ബക്കറ്റിലും കാലിക്കുപ്പിയിലുമായാണ് വെള്ളം എത്തിച്ചത്. രണ്ട് മുറികളിലായാണ് ഇവിടെ മദ്യം സൂക്ഷിച്ചിരുന്നത്. ആളുകളുടെ സമയോചിത ഇടപെടലാണ് ദുരന്തം ഒഴിവാക്കിയതെന്ന് ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com