കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും: വ്യാപാരക്കമ്മീഷന്‍ 30 ശതമാനമാക്കി കുറച്ചു

കഴിഞ്ഞ വര്‍ഷം മാത്രം എട്ടു ലക്ഷം ഇന്ത്യക്കാര്‍ കാന്‍സര്‍ രോഗത്തിന് കീഴടങ്ങിയെന്നാണ് കണക്ക്. 
കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും: വ്യാപാരക്കമ്മീഷന്‍ 30 ശതമാനമാക്കി കുറച്ചു

കൊച്ചി: വ്യാപാരക്കമ്മീഷന്‍ 30 ശതമാനമാക്കി കുറച്ച സാഹചര്യത്തില്‍ ഇനിയും ഒന്‍പത് മരുന്ന് ബ്രാന്‍ഡുകളുടെ വില കുറയും. ഒന്‍പതെണ്ണം കൂടി പട്ടികയില്‍ എത്തുന്നതോടെ വില കുറയുന്ന ബ്രാന്‍ഡുകളുടെ എണ്ണം 473 ആയി. നേരത്തെ ഇത് 390 ആയിരുന്നു.

കാന്‍സര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഭീഷണിയാകും വിധത്തില്‍ വളര്‍ന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വ്യാപാരക്കമ്മീഷന്‍ കുറച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം എട്ടു ലക്ഷം ഇന്ത്യക്കാര്‍ കാന്‍സര്‍ രോഗത്തിന് കീഴടങ്ങിയെന്നാണ് കണക്ക്. 

മരുന്ന് വിപണിയില്‍ പല തട്ടുകളിലായി അമിത ലാഭമുണ്ടാക്കുന്നതിനാലാണ് മരുന്നുകള്‍ക്ക് ഇത്രയും വില വരുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് 42 രാസമൂലകങ്ങളുടെ കമ്മീഷന്‍ പരമാവധി 30 ശതമാനമാക്കി നിശ്ചയിച്ചത്. ഈ രാസമൂലകങ്ങള്‍ ചേരുന്ന ബ്രാന്‍ഡിനങ്ങളുടെ വിലയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താനാവാത്ത രോഗത്തിന് ഉപയോഗിക്കുന്ന പെമെട്രെക്‌സ്ഡ് 500 എംജി കുത്തിവെപ്പ് മരുന്നിനാണ് ഏറ്റവും വിലക്കുറവ്. ഇതിന്റെ പെമെക്‌സല്‍ എന്ന ബ്രാന്‍ഡിന് 22,000 രൂപയായിരുന്നു വില. ഇതിനിപ്പോള്‍ 2,880 രൂപ മാത്രമായെന്നാണ് ദേശീയ ഔഷധവില നിയന്ത്രണസമിതി വ്യക്തമാക്കിയിരിക്കുന്നത്. ഇതേ ബ്രാന്‍ഡ് 100 എംജിയുടെ വിലയും 7700 രൂപയില്‍ നിന്ന് 800 രൂപയായി കുറഞ്ഞിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com