'കോണും തെറ്റി ഫ്രണ്ട്‌സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ചടങ്ങാണ്  ഈ പ്രസ് കോണ്‍ഫ്രന്‍സ്'; മോദിയെ ട്രോളി വിടി ബല്‍റാം

''താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്‌സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോണ്‍ഫറന്‍സ് എന്ന് പറയുന്നത്''
'കോണും തെറ്റി ഫ്രണ്ട്‌സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ചടങ്ങാണ്  ഈ പ്രസ് കോണ്‍ഫ്രന്‍സ്'; മോദിയെ ട്രോളി വിടി ബല്‍റാം

പാലക്കാട്: പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്രമോദി ആദ്യമായി വിളിച്ച വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. ബിജെപി അധ്യക്ഷന്‍ അമിത് ഷാ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി മോദിയെത്തിയത്. 

വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രിയോട് മാധ്യമ പ്രവര്‍ത്തക ചോദ്യം ചോദിക്കാനൊരുങ്ങിയപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ മറുപടി തരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

വാര്‍ത്താ സമ്മേളനം അവസാനിച്ചതിന് പിന്നാലെ മോദിയുടെ മൗനത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. ' അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു.

അടുത്ത തവണ മിസ്റ്റര്‍ ഷാ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി' എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.  ഇപ്പോഴിതാ വി ടി ബല്‍റാമും മോദിയെ ട്രോളിയിരിക്കുകയാണ്. ''താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്‌സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോണ്‍ഫറന്‍സ് എന്ന് പറയുന്നത്'' എന്നാണ് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.  

പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിനിതെന്തുപറ്റി എന്ന് തോന്നി. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും മറുപടി കാണാഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒന്നും പറ്റിയിട്ടില്ലെന്ന് മനസ്സിലായി എന്നായിരുന്നു എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com