ചെങ്ങന്നൂരിലെ അനധികൃത മണ്ണെടുപ്പിന് പിന്നില്‍ സജി ചെറിയാന്‍ എംഎല്‍എ; ആരോപണവുമായി ബിജെപി

മണ്ഡലത്തിലെ സ്‌റ്റേഡിയം, ആയുര്‍വേദ ആശുപത്രി എന്നിവയുടെ നിര്‍മാണത്തിന്റെ മറവില്‍ എംഎല്‍എ അനധികൃത മണ്ണെടുപ്പ് നടത്തുകയാണെന്നാണ് ആരോപണം
ചെങ്ങന്നൂരിലെ അനധികൃത മണ്ണെടുപ്പിന് പിന്നില്‍ സജി ചെറിയാന്‍ എംഎല്‍എ; ആരോപണവുമായി ബിജെപി


ആലപ്പുഴ: ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനെതിരേ അനധികൃത മണ്ണെടുപ്പ് ആരോപണവുമായി ബിജെപി രംഗത്ത്. മണ്ഡലത്തിലെ സ്‌റ്റേഡിയം, ആയുര്‍വേദ ആശുപത്രി എന്നിവയുടെ നിര്‍മാണത്തിന്റെ മറവില്‍ എംഎല്‍എ അനധികൃത മണ്ണെടുപ്പ് നടത്തുകയാണെന്നാണ് ആരോപണം. ഇതിനെതിരേ റവന്യൂവകുപ്പ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി.

ചെങ്ങന്നൂരിലെ മുളക്കുള, വെണ്‍മണി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് അനധികൃത മണ്ണെടുപ്പ് വ്യാപകമാണ്. സ്‌റ്റേഡിയം നിര്‍മാണത്തിന്റെ പേരിലാണ് മണ്ണെടുക്കുന്നതെങ്കിലും അനുമതിയോ രേഖകളോ ഇല്ലാതെ നടക്കുന്ന ഖനനത്തിനെതിരെ റവന്യൂ ഉദ്യോഗസ്ഥരും നടപടിയെടുക്കുന്നില്ല. എംഎല്‍എയുടെ പിന്തുണയുള്ളതുകൊണ്ടാണ് റവന്യൂ അധികൃതര്‍ ഇടപെടാത്തതെന്നാണ് ബിജെപിയുടെ ആരോപണം. മണ്ണെടുപ്പ് ചോദ്യം ചെയ്യുന്നവരെ സജി ചെറിയാന്‍ എംഎല്‍എ വികസന വിരോധികളാക്കുകയാണെന്നും വിമര്‍ശനമുണ്ട്. 

കൂടാതെ മണ്ണെടുപ്പ് ചോദ്യം ചെയ്യുന്നവരെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുകയും, അക്രമിക്കുകയും ചെയ്യുകയാണെന്നും ബിജെപി വിമര്‍ശിക്കുന്നു. മുളക്കുഴ പഞ്ചായത്തിലെ അനധികൃത മണ്ണ് ഖനനം ചോദ്യം ചെയ്തതിന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി സിപിഐ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരാതികള്‍ ഉയര്‍ന്നിട്ടും ജില്ലാ ഭരണകൂടം നടപടിയെടുക്കാത്തതിലും പ്രതിഷേധം ശക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com