മോഷണ കുറ്റം തെളിഞ്ഞു; മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ ദുബായ് കോടതിയുടെ വിധി

ഇയാള്‍ ജോലി ചെയ്തിരുന്ന അബഹയിലെ റെസ്‌റ്റോറന്റില്‍ നിന്നും ഒരുലക്ഷത്തി പതിനായിരം സൗദി റിയാല്‍ കാണാതെ പോയെന്നതാണ് കേസ്
മോഷണ കുറ്റം തെളിഞ്ഞു; മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ ദുബായ് കോടതിയുടെ വിധി

റിയാദ്: മോഷണക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റാന്‍ കോടതി ഉത്തരവ്. ഖമീസ് മുഷെത്തിലെ ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. ആലപ്പുഴ നൂറനാട് സ്വദേശിയെയാണ് മോഷണക്കേസില്‍ ശിക്ഷിക്കുന്നത്. 

ഇയാള്‍ ജോലി ചെയ്തിരുന്ന അബഹയിലെ റെസ്‌റ്റോറന്റില്‍ നിന്നും ഒരുലക്ഷത്തി പതിനായിരം സൗദി റിയാല്‍ കാണാതെ പോയെന്നതാണ് കേസ്. പൊലീസ് പിടിയിലായ യുവാവ് കുറ്റം സമ്മതിക്കുകയും, ഇയാളുടെ താമസസ്ഥലത്തെ കുളിമുറിയില്‍ നിന്നും കാണാതായ പണം കണ്ടെത്തുകയും ചെയ്തു. 

ശരീഅത്തു നിയമം അനുസരിച്ചാണ് കൈപ്പത്തി വെട്ടിമാറ്റാന്‍ കോടതി ഉത്തരവ് വന്നത്. വലതു കൈപ്പത്തി വെട്ടാനാണ് ഉത്തരവ്. എന്നാല്‍ കേസില്‍ പ്രതിക്ക് അപ്പീല്‍ പോകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com