'അക്രമരാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഇത്'; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നസീറിനെ ആക്രമിച്ചതിന് പിന്നില്‍ സിപിഎമ്മാണെന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ രമേശ് ചെന്നിത്തല പറയുന്നത്
'അക്രമരാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഇത്'; വിമര്‍ശനവുമായി രമേശ് ചെന്നിത്തല


ടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി ഒ ടി നസീറിന് വെട്ടേറ്റ സംഭവത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്. മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നസീറിനെ ആക്രമിച്ചതിന് പിന്നില്‍ സിപിഎമ്മാണെന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ രമേശ് ചെന്നിത്തല പറയുന്നത്. അക്രമത്തെ അപലപിക്കുന്നെന്നും അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സി പി എം തിരുമാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിപിഎം വിമതനായി മത്സരിച്ച നസീറിന് തലശേരിയില്‍  വെച്ചാണ് വെട്ടേറ്റത്. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. തലശേരി നഗരസഭയില്‍ സിപിഎം കൗണ്‍സിലറായിരുന്ന നസീര്‍ പാര്‍ട്ടി വിട്ടതിന് ശേഷമാണ് പി. ജയരാജന് എതിരേ മത്സരരംഗത്ത് ഇറങ്ങിയത്. 

രമേശ് ചെന്നിത്തലയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്


വടകര നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച മുന്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗം സി ഒ ടി നസീറിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അപലപിക്കുന്നു. അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സി പി എം തിരുമാനിച്ചിട്ടില്ലെ ന്നതിന്റെ തെളിവാണ് ഈ ആക്രമണം. തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളെ ഏത് വിധേനയും നിശബ്ദരാക്കുക എന്ന സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രമാണ് സി പി എമ്മിനെ ഇപ്പോഴും നയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com