പോളിംഗ് ഉദ്യോഗസ്ഥനെ മന്ത്രി വീട്ടില്‍ വിളിച്ചുവരുത്തി; പാമ്പുരുത്തിയിലെ റീ പോളിങ്ങില്‍ ചട്ടലംഘനം നടന്നതായി കോണ്‍ഗ്രസ്

പാമ്പുരുത്തി ഉള്‍പ്പെടുന്ന തളിപ്പറമ്പ എ ആര്‍ ഒയെ മന്ത്രി ഇ പി ജയരാജന്‍ വീട്ടില്‍ വിളിച്ചു വരുത്തിയെന്നാണ് സുധാകരന്റെ ആരോപണം
പോളിംഗ് ഉദ്യോഗസ്ഥനെ മന്ത്രി വീട്ടില്‍ വിളിച്ചുവരുത്തി; പാമ്പുരുത്തിയിലെ റീ പോളിങ്ങില്‍ ചട്ടലംഘനം നടന്നതായി കോണ്‍ഗ്രസ്

കണ്ണൂര്‍; കണ്ണൂരിലെ പാമ്പുരുത്തിയില്‍ നടന്ന റീപോളിങ്ങിനിടെ ചട്ടലംഘനം നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. പോളിംഗ് ഉദ്യോഗസ്ഥനെ സിപിഎം സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നുകാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പാമ്പുരുത്തി ഉള്‍പ്പെടുന്ന തളിപ്പറമ്പ എ ആര്‍ ഒയെ മന്ത്രി ഇ പി ജയരാജന്‍ വീട്ടില്‍ വിളിച്ചു വരുത്തിയെന്നാണ് സുധാകരന്റെ ആരോപണം. 

ക്രമക്കേടില്‍ അടിയന്തിര നടപടി വേണം എന്നാവശ്യപ്പെട്ട് കെ സുധാകരന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. തളിപ്പറമ്പ് മണ്ഡലത്തിലെ പാമ്പുരുത്തിയിലെ 166ആം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് നടത്തിയത്. കള്ളവോട്ടു ചെയ്ത ഒമ്പത് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ  മയ്യില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com