വോട്ടെണ്ണല്‍ നീളും; അന്തിമഫലം രാത്രി പത്തോടെ

വോട്ടെണ്ണല്‍ നീളും; അന്തിമഫലം രാത്രി പത്തോടെ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അന്തിമ ഫലം വൈകുമെന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിവി പാറ്റുകള്‍ എണ്ണിയ ശേഷമേ അന്തിമ ഫലം പ്രഖ്യാപിക്കൂ. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകും. വിവിപാറ്റുകള്‍ എണ്ണി പൂര്‍ത്തിയാക്കാന്‍ അഞ്ചുമുതല്‍ ആറുമണിക്കൂര്‍ വരെ സമയമെടുക്കും. ഔദ്യോഗിക ഫലപ്രഖ്യാപനം രാത്രി പത്തുമണിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിക്കാറാം മീണ് പറഞ്ഞു.ഓരോ നിയമസഭ നിയോജകമണ്ഡലങ്ങളിലെ അഞ്ചു ബൂത്തുകളിലെ വിവിപാറ്റുകളാണ് എണ്ണുക. ഇവ  നറുക്കെടുപ്പിലുടെ തെരഞ്ഞെടുക്കും. 

സംസ്ഥാനത്ത് 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉളളത്. ഇതിന്് ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com