വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ ഭാഗ്യവാന്മാര്‍ 20 അല്ല , ബമ്പര്‍ അടിക്കാന്‍ 21 പേര്‍!

മെയ് 23നാണ് എല്ലാവരും ഉറ്റുനോക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍
വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ ഭാഗ്യവാന്മാര്‍ 20 അല്ല , ബമ്പര്‍ അടിക്കാന്‍ 21 പേര്‍!

തിരുവനന്തപുരം: മെയ് 23നാണ് എല്ലാവരും ഉറ്റുനോക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍. കേരളത്തില്‍ അന്ന്ബമ്പര്‍ അടിക്കുന്ന 20 പേര്‍ ആരൊക്കെ ആയിരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. എന്നാല്‍ അന്ന് മറ്റൊരാള്‍ക്ക് കൂടി ബമ്പര്‍ അടിക്കുന്ന ദിവസമാണ്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുളള ലോക്‌സഭ മണ്ഡലങ്ങളിലെ 20 പേര്‍ക്ക് ജനവിധിയുടെ ബമ്പറാണെങ്കില്‍ 21-ാമന് സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പറാണ്.

വോട്ടെണ്ണുന്ന ദിവസം തന്നെയാണ് വിഷു ബമ്പര്‍ ജേതാവിനെയും തെരഞ്ഞെടുക്കുന്നത്. രണ്ടരക്കോടിയിലേറെ വോട്ടര്‍മാരുടെ മനസ് ഉച്ചയോടെ തെളിയുമെങ്കില്‍ അഞ്ചുകോടിയുടെ വിഷു ബമ്പര്‍ ഭാഗ്യം ആര്‍ക്കെന്ന വിവരം നാലുമണിയോടെ പുറത്തുവരും. 

കേരളത്തില്‍ പ്രവചനാതീത മണ്ഡലങ്ങളുടെ എണ്ണം ഇത്തവണ മുമ്പൊരിക്കലും ഉണ്ടാവാത്ത വിധം കൂടുതലാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പോലും പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com