'സിപിഎം വോട്ടിനു വേണ്ടി അനാവശ്യ വിവാദമുണ്ടാക്കുന്നു'; വസ്ത്രധാരണം അടിസ്ഥാനപരമായ ആവശ്യമെന്ന് ശ്രീധരന്‍പിള്ള

'ന്യൂനപക്ഷ പ്രീണനത്തിന്റെ വക്താക്കളായിരുന്നു നേരത്തെ സിപിഎം. എന്നാല്‍ ഇപ്പോള്‍ പര്‍ദ്ദ വിലക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതും അവര്‍ തന്നെയാണ്'
'സിപിഎം വോട്ടിനു വേണ്ടി അനാവശ്യ വിവാദമുണ്ടാക്കുന്നു'; വസ്ത്രധാരണം അടിസ്ഥാനപരമായ ആവശ്യമെന്ന് ശ്രീധരന്‍പിള്ള

വോട്ടെടുപ്പിന് എത്തുന്നവര്‍ മുഖംമറയ്ക്കരുതെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.പി ജയരാജന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള രംഗത്ത്. വോട്ടിന് വേണ്ടി സിപിഎം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് എന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. വസ്ത്രധാരണത്തില്‍ അടിസ്ഥാനപരമായ അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

'സിപിഎമ്മാണ് റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ പര്‍ദ്ദ വിലക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. ന്യൂനപക്ഷ പ്രീണനത്തിന്റെ വക്താക്കളായിരുന്നു നേരത്തെ സിപിഎം. എന്നാല്‍ ഇപ്പോള്‍ പര്‍ദ്ദ വിലക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതും അവര്‍ തന്നെയാണ്. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.' അദ്ദേഹം പറഞ്ഞു. തിരൂരില്‍ പൊന്നാനി ലോക്‌സഭാ മണ്ഡലം ബിജെപി പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍. 

വോട്ടു ചെയ്യാനെത്തുന്നവര്‍ പര്‍ദ മാറ്റണമെന്ന ജയരാജന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂ എന്നുമാണ് എം.വി.ജയരാജന്റെ ആവശ്യം. കൂടാതെ മുഖപടം ധരിച്ചെത്തിയ 150 പേര്‍ കള്ളവോട്ടു ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെതിരേ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേരാണ് രം?ഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com