സിറാജിലെ ലേഖനം വള്ളി പുള്ളി വിടാതെ ജനയുഗത്തില്‍; വീണ്ടും കോപ്പിയടി വിവാദം

സിറാജ് ദിനപത്രത്തില്‍ വന്ന ലേഖനം വള്ളിപുള്ളി വിടാതെ സിപിഐ മുഖപത്രം ജനയുഗത്തില്‍
സിറാജിലെ ലേഖനം വള്ളി പുള്ളി വിടാതെ ജനയുഗത്തില്‍; വീണ്ടും കോപ്പിയടി വിവാദം

കോഴിക്കോട്: സിറാജ് ദിനപത്രത്തില്‍ വന്ന ലേഖനം വള്ളിപുള്ളി വിടാതെ സിപിഐ മുഖപത്രം ജനയുഗത്തില്‍. ഗുജറാത്ത് കലാപത്തിന്റെ ഇര ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ ഗുജറാത്ത് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നുള്ള സുപ്രീംകോടതി വിധിയെക്കുറിച്ച് മുഹമ്മദലി കിനാലൂര്‍ എഴുതിയ ലേഖനമാണ് വള്ളിപുള്ളി വിടാതെ ജനയുഗം കോഡിനേറ്റിങ് എഡിറ്റര്‍ യു വിക്രമന്റെ പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

'ബില്‍ക്കീസാണ് തെളിവ്, ജനാധിപത്യം ചിരിതൂകും' എന്ന തലക്കെട്ടില്‍ മെയ് നാലിനാണ് സിറാജ് ലേഖനം പ്രസിദ്ധീകരിച്ചത്. മെയ് പതിനഞ്ചാം തീയതി പ്രസിദ്ധീകരിച്ച 'നുണകൊണ്ട് നാണം മറയ്ക്കുന്നവര്‍'  എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിക്രമന്‍ വള്ളിപുള്ളി വിടാതെ കോപ്പിയടി നടത്തിയിരിക്കുന്നത്. 

സിറാജില്‍ വന്ന ലേഖനം
 

സിറാജിലെ ലേഖനം തുടങ്ങുന്നത് ഗുജറാത്ത് കലാപത്തെക്കുറിച്ചും ബില്‍ക്കിസിനെക്കുറിച്ചും സച്ചിതാനന്ദന്‍ എഴുതിയ കവിതയിലൂടെയാണ്. ഈ വരികള്‍ ജനയുഗത്തിലെ ലേഖനത്തില്‍ നിന്ന് ഒഴിവാക്കിയത് വിട്ടാല്‍ മറ്റൊരു വാക്കുപോലും മാറ്റിയിട്ടില്ല. ബില്‍ക്കിസ് ബാനു നടത്തിയ പോരാട്ടവും അതിന്റെ വിജയുമാണ് ലേഖനത്തിലെ ഇതിവൃത്തം. ഗീതാ നസീര്‍ ജനയുഗത്തിന്റെ കോഡിനേറ്റിങ് എഡിറ്റര്‍ സ്ഥാനം രാജിവച്ചതിന് ശേഷമാണ് യു വിക്രമന്‍ എത്തുന്നത്. 

ജനയുഗത്തില്‍ വന്ന ലേഖനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com