ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് വേണ്ടി ചീഫ് ജസ്റ്റിസിന്റെ മകള്‍ ഹാജരായി

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ മകള്‍ അഡ്വ. രാഷ്മി ഗൊഗോയിയാണ് ലാലിന് വേണ്ടി ഹാജരായത്
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് വേണ്ടി ചീഫ് ജസ്റ്റിസിന്റെ മകള്‍ ഹാജരായി

കൊച്ചി : ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് വേണ്ടി ചീഫ് ജസ്റ്റിസിന്റെ മകള്‍ ഹാജരായി. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ മകള്‍ അഡ്വ. രാഷ്മി ഗൊഗോയിയാണ് ലാലിന് വേണ്ടി ഹാജരായത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ  മോഹൻലാൽ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്നാണ് കേസ്.

ന​​ട​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ആനക്കൊമ്പുകൾ  കൈ​​​വ​​​ശം വ​​​ച്ച കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടിയിരുന്നു. ആനക്കൊമ്പുകൾ കൈ​​​വ​​​ശം വ​​​ച്ച​​​തി​​​നു കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ശേ​​​ഷം കാ​​​ല​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ് നാ​​​ല് ആനക്കൊമ്പുകളുടെയും  ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് മോ​​​ഹ​​​ൻ​​​ലാ​​​ലി​​നു ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു​​​ള്ള പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചീ​​​ഫ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന് ആവശ്യപ്പെട്ടായിരുന്നു ഹ​​​ർ​​​ജി​​​. എ​​​റ​​​ണാ​​​കു​​​ളം ഉ​​​ദ്യോ​​​ഗ​​​മ​​​ണ്ഡ​​​ൽ സ്വ​​​ദേ​​​ശി എ.​​​എ. പൗ​​​ലോ​​​സാ​​​ണ് ഹ​​​ർ​​​ജി ന​​ൽ​​​കി​​​യ​​​ത്. 

2012ൽ ​​മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​ണ് ആനക്കൊമ്പുകൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തു​​ട​​ർ​​ന്ന് വ​​​നംവ​​​കു​​​പ്പ് കേ​​​സെ​​​ടു​​​ത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ, ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​തെ ആ​​​ന​​​ക്കൊമ്പുകളുടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം 2016 ജ​​​നു​​​വ​​​രി16​​ന് ​മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന് ന​​​ൽ​​​കിയത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ആനക്കൊമ്പുകൾ കൈ​​​വ​​​ശം വ​​യ്ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നി​​​രി​​​ക്കെ വ​​​നംവ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി നി​​​യ​​​മ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com