കാലവർഷം ആൻഡമാൻ ദ്വീപുകളിൽ എത്തി

തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്തിയതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ്
കാലവർഷം ആൻഡമാൻ ദ്വീപുകളിൽ എത്തി

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്തിയതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു. എന്നാൽ ജൂൺ ആറിനേ കാലവർഷം കേരളത്തിലെത്തൂ. സാധാരണയായി ജൂണ്‍ ഒന്നിനായിരുന്നു കേരളത്തില്‍ നാലുമാസത്തോളം നീണ്ട് നില്‍ക്കുന്ന മഴക്കാലം ആരംഭിച്ചിരുന്നത്. 

വേനൽമഴയിൽ രാജ്യത്താകമാനം 22 ശതമാനത്തിന്റെ കുറവുണ്ടായതായും കാലാവസ്ഥാ നിരീക്ഷണവകുപ്പ് വ്യക്തമാക്കി. മാർച്ച് ഒന്നുമുതൽ മേയ് 15 വരെ 75.9 മില്ലീമീറ്റർ മഴയാണ് പെയ്തത്. സാധാരണ 96.8 മില്ലീമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കാറുള്ളത്. കാർഷികമേഖലയ്ക്ക്‌ നിർണായകമായ വേനൽമഴയിലെ കുറവ് വിളവിനെ ബാധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com