കേരളത്തില്‍ വോട്ടുശതമാനം കൂടും; ബിജെപി നന്ദി പറയേണ്ടത് പിണറായി സര്‍ക്കാരിനോട്: എ കെ ആന്റണി 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ വോട്ടുശതമാനം കൂടുമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി
കേരളത്തില്‍ വോട്ടുശതമാനം കൂടും; ബിജെപി നന്ദി പറയേണ്ടത് പിണറായി സര്‍ക്കാരിനോട്: എ കെ ആന്റണി 

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ വോട്ടുശതമാനം കൂടുമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഇതിന് പിണറായി സര്‍ക്കാരിനാണ് ബിജെപി നന്ദി പറയേണ്ടതെന്ന് എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കാണിച്ച എടുത്തുച്ചാട്ടമാണ് ഇതിന് കാരണം. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കാണിച്ച പക്വതയില്ലായ്മയും മര്‍ക്കടമുഷ്ടിയും ബിജെപിക്ക് നേട്ടമായി. ഇതിന് ബിജെപി പിണറായി സര്‍ക്കാരിന് നന്ദി പറയണമെന്നും എ കെ ആന്റണി പറഞ്ഞു.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എ കെ ആന്റണി പ്രതീക്ഷ പ്രകടിപ്പിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ശബരിമലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിലവില്‍ ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ചവരുടെ ഇടയില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുകയാണ്. അതുസംബന്ധിച്ച വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ശബരിമലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. വരുന്ന മണ്ഡലക്കാലത്ത് കൂടുതല്‍ സൗകര്യങ്ങളുളള ശബരിമലയെയാണ് കാണാന്‍ പോകുന്നതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com