വ്യാജരേഖാക്കേസ് ; ഫാദര്‍ ടോണി കല്ലൂക്കാരന്റെ ഓഫീസില്‍ പൊലീസ് പരിശോധന,  കൂട്ടമണിയടിച്ച് പ്രതിഷേധവുമായി വിശ്വാസികള്‍

മുരിങ്ങൂര്‍ സാന്‍ജോസ് പള്ളി വികാരിയാണ് ഫാദര്‍ ടോണി കല്ലൂക്കാരന്‍
വ്യാജരേഖാക്കേസ് ; ഫാദര്‍ ടോണി കല്ലൂക്കാരന്റെ ഓഫീസില്‍ പൊലീസ് പരിശോധന,  കൂട്ടമണിയടിച്ച് പ്രതിഷേധവുമായി വിശ്വാസികള്‍

അങ്കമാലി : സിറോ മലബാര്‍സഭ വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് ഫാദര്‍ ടോണി കല്ലൂക്കാരന്റെ പള്ളി ഓഫീസില്‍ പൊലീസ് പരിശോധന നടത്തുന്നു. മുരിങ്ങൂര്‍ സാന്‍ജോസ് പള്ളി വികാരിയാണ് ഫാദര്‍ ടോണി കല്ലൂക്കാരന്‍. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ കൂട്ടമണിയടിച്ച് പ്രതിഷേധിക്കുകയാണ്.

സിറോമലബാര്‍ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചത് ഫാദര്‍ കല്ലൂക്കാരന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. വ്യാജരേഖ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത ആദിത്യന്‍ ,ഫാദര്‍ ടോണി കല്ലൂക്കാരന് കേസില്‍ പങ്കുള്ളതായി പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പള്ളി ഓഫീസ് പരിശോധിക്കുന്നതിന് പൊലീസ് ഒരുങ്ങിയത്.

അതേസമയം കര്‍ദ്ദിനാളിനെതിരെയുള്ളത് വ്യാജരേഖയല്ലെന്നും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നായും ആരോപിച്ച് അങ്കമാലി രൂപത രംഗത്തെത്തിയിരുന്നു. 

കേസില്‍ സത്യം തെളിയുന്നതിന് സിബിഐ അഅന്വേഷണമോ, ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നായിരുന്നു അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മാനത്തോടത്ത് നേരത്തെ ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com