കോഴിക്കോട് പി എസ് സി കോച്ചിംഗ് ക്ലാസിലെ ബാത്ത് റൂമില്‍ ഒളിക്യാമറ; അധ്യാപകന്‍ അറസ്റ്റില്‍

ജീവനക്കാരി ക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമയെ അറിയിക്കുകയും സ്ഥാപന ഉടമ പോലീസില്‍ വിവരം അറിയിക്കുകയും ജീവനക്കാരിയുടെ പരാതിയില്‍ പൊലീസ് കേസ്സെടുക്കുകയായിരുന്നു
കോഴിക്കോട് പി എസ് സി കോച്ചിംഗ് ക്ലാസിലെ ബാത്ത് റൂമില്‍ ഒളിക്യാമറ; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തെ സ്വകാര്യ പി എസ് സി കോച്ചിംഗ് സെന്ററില്‍ ഒളിക്യാമറ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ നഗ്‌നത ഒപ്പിയെടുക്കാന്‍ ശ്രമിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന പി എസ് സി കോച്ചിംഗ് സെന്ററിലെ ഗസ്റ്റ് അദ്ധ്യാപകന്‍ തിരുവനന്തപുരം വെട്ടുക്കാട് വിപിന്‍ നിവാസില്‍ പ്രവീണ്‍ കുമാര്‍ (37) എന്ന ശുജയെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

പി എസ് സി കോച്ചിംഗ് സെന്ററില്‍ ഗസ്റ്റ് അധ്യാപകനായി എത്തിയ ഇയാള്‍ പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ബാത്ത്‌റൂമില്‍ ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. ജീവനക്കാരി ക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമയെ അറിയിക്കുകയും സ്ഥാപന ഉടമ പോലീസില്‍ വിവരം അറിയിക്കുകയും ജീവനക്കാരിയുടെ പരാതിയില്‍ പൊലീസ് കേസ്സെടുക്കുകയായിരുന്നു.

കുന്ദമംഗലത്തെയും പരിസര പ്രദേശങ്ങളിലേയും പല സ്ഥാപനങ്ങളിലും ഇയാള്‍ ക്ലാസ്സെടുക്കാന്‍ പോകാറുണ്ടായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷിച്ച് വരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com