ജയം ഉറപ്പാണ്, എക്സിറ്റ് പോളുകൾ ചിലരുടെ സ്വപ്നം മാത്രമാണെന്ന് സുരേന്ദ്രൻ 

ഒരു എക്സിറ്റ് പോളിനും കണ്ടെത്താനാകാത്ത  അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രന്‍
ജയം ഉറപ്പാണ്, എക്സിറ്റ് പോളുകൾ ചിലരുടെ സ്വപ്നം മാത്രമാണെന്ന് സുരേന്ദ്രൻ 

പത്തനംതിട്ട: പത്തനംതിട്ടയിൽ ജയം ഉറപ്പാണെന്ന് ആവർത്തിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. പത്തനംതിട്ടയിൽ ബിജെപിക്ക് തോൽവി പ്രവചിക്കുന്ന എക്സിറ്റ്പോൾ ഫലങ്ങൾ  ചിലരുടെ സ്വപ്നം മാത്രമാണെന്നാണ് സുരേന്ദ്രന്റെ വാക്കുകൾ. 

"പത്തനംതിട്ടയില്‍ ബിജെപിക്ക് വന്‍ വിജയം തന്നെ ഉണ്ടാകും. മറിച്ചുള്ള എക്സറ്റിറ്റ് പോളുകള്‍ അതാത് ചാനലുകളുടെ ആഗ്രഹമാണ് പറയുന്നത്", അദ്ദേഹം പറഞ്ഞു. ഒരു എക്സിറ്റ് പോളിനും കണ്ടെത്താനാകാത്ത  അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com