പതിനെട്ട് സീറ്റ് കിട്ടുമെന്ന് ഇപ്പോള്‍ പറയുന്നില്ല; തിരുവനന്തപുരത്ത് എല്‍ഡിഎഫ് പുറകോട്ട് പോയാലും ബിജെപി വിജയിക്കില്ലെന്ന് കോടിയേരി

പതിനെട്ട് സീറ്റ് കിട്ടുമെന്ന് ഇപ്പോള്‍ പറയുന്നില്ല - തിരുവനന്തപുരത്ത് എല്‍ഡിഎഫ് പുറകോട്ട് പോയാലും ബിജെപി വിജയിക്കില്ലെന്ന് കോടിയേരി
പതിനെട്ട് സീറ്റ് കിട്ടുമെന്ന് ഇപ്പോള്‍ പറയുന്നില്ല; തിരുവനന്തപുരത്ത് എല്‍ഡിഎഫ് പുറകോട്ട് പോയാലും ബിജെപി വിജയിക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: എന്‍എസ്എസ് പല സന്ദര്‍ഭങ്ങളിലും എല്‍ഡിഎഫിനെ എതിര്‍ത്ത സംഘടനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമദൂരം പറഞ്ഞിട്ട് പലരെയും രഹസ്യമായി സഹായിക്കും. ജയിച്ചുകഴിഞ്ഞാല്‍ അവര്‍ സഹായിച്ചതുകൊണ്ടാണെന്ന് പറയും ആരെയാണ് എന്‍എസ്എസ് സഹായിച്ചതെന്ന് സംഘടനയ്ക്ക് മാത്രമെ അറിയുവെന്ന് കോടിയേരി പറഞ്ഞു. ഇത്തവണ ചില സ്ഥലത്ത് യുഡിഎഫിനെയും ചിലയിടത്ത് ബിജെപിയെയും അവര്‍ സഹായിച്ചിട്ടുണ്ടെന്ന് കോടിയേരി പറയുന്നു.

പതിനെട്ട് സീറ്റ് കിട്ടുമെന്ന് ഇപ്പോള്‍ പറയുന്നില്ല. വോട്ടണ്ണെട്ടെ. മുന്‍കൂട്ടി പറഞ്ഞാല്‍ ആ രണ്ടിടത്തും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് ആരെങ്കിലും പോകുമോയെന്നും കോടിയേരി ചോദിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം വിജയിക്കാന്‍ പോകുന്നില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരനാണ് വിജയസാധ്യത. എല്‍ഡിഎഫ് ഏതെങ്കിലും തരത്തില്‍ പുറകോട്ട് പോയാലും ബിജെപി വിജയിക്കാന്‍ പോകുന്നില്ല. രാജഗോപാലിന് കിട്ടിയ വോട്ടുകള്‍ ബിജെപിക്ക് കിട്ടാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് ക്രോസിംഗ് വോട്ടിംഗ് ഉണ്ടായിട്ടില്ല. സിപിഐ സ്ഥാനാര്‍ത്ഥി സിപിഎമ്മിന് വലിയ വിശ്വാസമുള്ളയാളായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് ഇടതുവോട്ടില്‍ ചോര്‍ച്ചയുണ്ടായിട്ടില്ല. വിശ്വാസികളുടെ പേരില്‍ വൈകാരികത ഉയര്‍ത്താന്‍ ശ്രമിച്ച യുഡിഎഫിന്റെയും ബിജെപിയുടെയും വോട്ട് വിഭജിക്കപ്പെടുകയാണുണ്ടായതെന്ന് കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com