ആ സഹായത്തിന് കൃപേഷിന്റെയും ശരത് ലാലിന്റെയും ചങ്കിലെ ചോരയുടെ മണമായിരിക്കും; ഇരു വൃക്കകളും തകരാറിലായ കെഎസ്‌യു പ്രവര്‍ത്തകന് എസ്എഫ്‌ഐയുടെ സഹായം വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

ഇരുവൃക്കകളും തകരാറിലായ കെഎസ് യു നേതാവിനെ സഹായിക്കാന്‍ രംഗത്തെത്തിയ എസ്എഫ്‌ഐക്കാരുടെ സഹായം ആവശ്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്.
ആ സഹായത്തിന് കൃപേഷിന്റെയും ശരത് ലാലിന്റെയും ചങ്കിലെ ചോരയുടെ മണമായിരിക്കും; ഇരു വൃക്കകളും തകരാറിലായ കെഎസ്‌യു പ്രവര്‍ത്തകന് എസ്എഫ്‌ഐയുടെ സഹായം വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

ഇരുവൃക്കകളും തകരാറിലായ കെഎസ്യു നേതാവിനെ സഹായിക്കാന്‍ രംഗത്തെത്തിയ എസ്എഫ്‌ഐക്കാരുടെ സഹായം ആവശ്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്. ഇരുവൃക്കകളും തകരാറിലായി ചികിത്സാ സഹായം തേടുന്ന കെഎസ്‌യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗം പെരിങ്ങാലമഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫിയെ സഹായിക്കാനാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ എസ്എഫ്‌ഐയുടെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീദേവ് സോമന്‍. എസ്എഫ്‌ഐയുടെ സഹായം റാഫി സ്വീകരിച്ചാല്‍ അതിന് കൃപേഷിന്റെയും ശരത് ലാലെിന്റെയും രക്തത്തിന്റെ മണമുണ്ടാകുമെന്നാണ് ശ്രീദേവ് പറയുന്നത്. 

റാഫിയുടെ ചികിത്സാ ധനശേഖരണത്തിനായി എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫെയ്‌സ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. കെഎസ്‌യു ബാന്‍ഡ് തലയിലണിഞ്ഞ റാഫിയുടെ ചിത്രം ഷെയര്‍ ചെയ്താണ് എസ്എഫ്‌ഐയുടെ അഭ്യര്‍ഥന. റാഫിക്കു തന്റെ വൃക്ക നല്‍കാമെന്ന് സന്നദ്ധത അറിയിച്ചത് കായംകുളം എംഎസ്എം കോളജിലെ എസ്എഫ്‌ഐ മുന്‍ ചെയര്‍മാന്‍ ഇ.ഷാനവാസ് ഖാന്‍. ഇതിനുള്ള പരിശോധനകള്‍ നടത്തിയെന്നും ഫലം കാത്തിരിക്കുകയാണെന്നും ഷാനവാസ് ഖാന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജുവും വൃക്കദാനത്തിനു സമ്മതം അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐയുടെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീദേവ് രംഗത്ത് വന്നിരിക്കുന്നത്. 

ശ്രീദേവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: 

രണ്ടു വൃക്കകളും തകരാറിലായ പ്രിയപ്പെട്ട സഹപ്രവർത്തകൻ Ksu നേതാവ് റാഫി പെരിങ്ങാലക്ക് Ksu പ്രവർത്തകരെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന Sfi കാരന്റെ സഹായം ഒന്നും ആവശ്യമില്ല.റാഫിയുടെ ജീവൻ സംരക്ഷിക്കാനുള്ള ബാധ്യത ഞാൻ അടക്കമുള്ള കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള ഞങ്ങളുടെ പ്രിയപ്പെട്ട നേതാക്കൾക്കും ഉണ്ട് റാഫിക്ക് വേണ്ട സഹായങ്ങൾ അവർ ചെയ്യുകയും ചെയ്യും.Ksu പ്രവർത്തകരെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന Sfi കാരന്റെ കപട സ്നേഹം റാഫിക്ക് ആവശ്യമില്ല...ഞാൻ ഇത് പറഞ്ഞതുകൊണ്ട് ആർക്ക് എന്നോട് വിരോധം ഉണ്ടായാലും വേണ്ടില്ല ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.റാഫിക്ക് ചികിത്സക്ക് വേണ്ട എത്ര വലിയ തുകയും കണ്ടെത്താനുള്ള കരുത്തു കോൺഗ്രസ് പാർട്ടിക്കുണ്ട്...sfi യുടെ സഹായം റാഫി സ്വീകരിച്ചാൽ ആ സഹായത്തിന് കൃപേഷിന്റെയും ശരത് ലാലിന്റെയും ശുഹൈബിന്റെയും ചങ്കിലെ ചോരയുടെ മണം ഉണ്ടാകും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com