കാസര്‍കോട്ട് രണ്ടിടങ്ങളില്‍ നിരോധനാജ്ഞ ; നാളെ  രാവിലെ എട്ട് മണി മുതല്‍ മറ്റന്നാള്‍ രാത്രി എട്ടുമണി വരെ

ടൗണിന് അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകം.
കാസര്‍കോട്ട് രണ്ടിടങ്ങളില്‍ നിരോധനാജ്ഞ ; നാളെ  രാവിലെ എട്ട് മണി മുതല്‍ മറ്റന്നാള്‍ രാത്രി എട്ടുമണി വരെ

കാഞ്ഞങ്ങാട്: കാസര്‍കോട്ടെ പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ. വോട്ടെണ്ണല്‍ ആരംഭിക്കുന്ന നാളെ രാവിലെ എട്ട് മണി മുതല്‍ പിറ്റേ ദിവസം രാത്രി വരെയാണ് നിരോധനാജ്ഞയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ടൗണിന് അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകം.

ഫെബ്രുവരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് നിരോധനാജ്ഞയെന്നും വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയായ ശേഷം സമാധനപരമെന്ന് ബോധ്യപ്പെട്ടാല്‍ നിരോധനാജ്ഞ പിന്‍വലിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com