നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം; ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം; ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം; ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ അന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. ഈ കേസുമായി ബന്ധപ്പെട്ട് ദിലീപ് സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനം വന്നശേഷം പരിഗണിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതു തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് അപ്പീല്‍. ഇതേ കേസില്‍ തെളിവായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജിയില്‍ തീര്‍പ്പായ ശേഷം സിബിഐ അന്വേഷണ ആവശ്യം പരിഗണിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

കേസില്‍ ദിലീപിനെതിരെ മാധ്യമ വിചാരണ നടക്കുകയാണെന്ന് അഭിഭാഷകന്‍ ഇന്നു ഹൈക്കോടതിയെ അറിയിച്ചു. ദിലീപ് ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിക്കുന്നയാളാണ്. കേസ് ഇല്ലെങ്കില്‍പ്പോലും ദിലീപിനു മാധ്യമ ശ്രദ്ധയുണ്ടാവില്ലേയെന്ന് ഹൈക്കോടതി ആരാഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com