പീഡനക്കേസ് പ്രതി ജാമ്യത്തിലിറങ്ങി; അശ്ലീല വിഡിയോ പ്രചരിപ്പിച്ച് വീണ്ടും അകത്തായി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം പെണ്‍കുട്ടിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
പീഡനക്കേസ് പ്രതി ജാമ്യത്തിലിറങ്ങി; അശ്ലീല വിഡിയോ പ്രചരിപ്പിച്ച് വീണ്ടും അകത്തായി

കോട്ടയം:  അരുവിത്തറ സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം പെണ്‍കുട്ടിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച ആലുവ ഈസ്റ്റ് കടങ്ങല്ലൂര്‍ പ്ലാറ്റിയേലത്ത് പി സുന്ദരത്തെ വീണ്ടും അറസ്റ്റ് ചെയ്തു. 

വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമായ ശ്രീഹരി വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മാര്‍ച്ച് 17ന് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

2018ലാണ് പീഡനം നടത്തിയത്. ഇതിന്റെ വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സെപ്തംബര്‍, നവംബര്‍ മാസങ്ങളില്‍ പലതവണ പീഡിപ്പിച്ചതായാണ് കേസ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com