മൂക്കിലെ ദശയുമായിയെത്തിയ ഏഴുവയസ്സുകാരന് ഹെര്‍ണിയയ്ക്ക് ചികിത്സ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
മൂക്കിലെ ദശയുമായിയെത്തിയ ഏഴുവയസ്സുകാരന് ഹെര്‍ണിയയ്ക്ക് ചികിത്സ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ആരോപണവിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോ സുരേഷ് കുമാറിനെതിരെയാണ് നടപടി.മൂക്കിലെ ദശയുമായി ചികിത്സ തേടി എത്തിയ ഏഴുവയസ്സുകാരന് ഹെര്‍ണിയയ്്ക്കാണ് ശസ്ത്രക്രിയ നടത്തിയത്.

കരുവാരക്കുണ്ട് സ്വദേശി ഡാനിഷ് മുഹമ്മദ് ഡാനിഷാണ് അനാാസ്ഥയ്ക്ക് ഇരയായത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ധനുഷ് എന്ന കുട്ടിയാണെന്ന് കരുതിയാണ് ഡാനിഷിനെ ഡോക്ടര്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഹെര്‍ണിയ ചികിത്സയ്ക്ക് ധനുഷിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. എന്നാല്‍ പിഴവിന് കാരണം ചികിത്സക്കെത്തിയ കുട്ടികളുടെ പേര് ഒന്നായതിലാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.

സംഭവത്തിന് കാരണക്കാരനായ ഡോക്ടറില്‍ നിന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരണം തേടിയിരുന്നു.ഗുരുതരമായ ചികിത്സാ പിഴവിനെതിരെ പ്രതിഷേധം ശക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com