യാക്കൂബ് കൊലക്കേസ്: അഞ്ച് പ്രതികൾക്ക് ജീവപര്യന്തം 

50000 രൂപ വീതം പിഴ ഒടുക്കണമെന്നും തലശേരി രണ്ടാം അഢീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു
യാക്കൂബ് കൊലക്കേസ്: അഞ്ച് പ്രതികൾക്ക് ജീവപര്യന്തം 

കണ്ണൂര്‍: കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ് കൊലക്കേസില്‍ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം. ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ ശങ്കരന്‍, മനോജ്, വിജേഷ്, പ്രകാശന്‍, കാവ്യേഷ് എന്നിവർക്കാണ് ശിക്ഷ. 50000 രൂപ വീതം പിഴ ഒടുക്കണമെന്നും തലശേരി രണ്ടാം അഢീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു. 

രാവിലെ ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ പ്രതികളായിരുന്ന 11 പേരെ  കോടതി വെറുതെ വിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശിക്ഷാവിധി.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കെതിരെ കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരുന്നത്. 2006ലാണ് യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ 16പേരെ പ്രതികളാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com