അമേഠിയില്‍ സരിത എസ് നായര്‍ക്ക് 77 വോട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd May 2019 01:05 PM |
Last Updated: 23rd May 2019 01:05 PM | A+A A- |

ലഖ്‌നൗ: അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അപ്രതീക്ഷിത തിരിച്ചടി നേരിടുകയാണ്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് ലീഡ് ചെയ്യുന്നത്.
അമേഠിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സരിത എസ്. നായര്‍ 77 വോട്ടുനേടി. വോട്ടെണ്ണല്‍ ആരംഭിച്ച് നാല് മണിക്കൂര്‍ പിന്നിടുമ്പോഴുള്ള കണക്കുകളിലാണ് സരിതാ എസ് നായര്‍ക്ക് 77 വോട്ട് ലഭിച്ചതായ കണക്ക് പുറത്തുവന്നത്.
നേരത്തെ വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കാന്‍ സരിത പത്രിക നല്‍കിയിരുന്നു. എന്നാല്‍ പത്രിക വരണാധികാരി തള്ളുകയായിരുന്നു. ഇതിന് പിന്നാലെ അമേഠിയിലും സരിത നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയായിരുന്നു.