ഏഴിടത്തും ആധിപത്യം ഉറപ്പിച്ച് രമ്യ; ലീഡ് ഒന്നരലക്ഷത്തിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd May 2019 01:23 PM |
Last Updated: 23rd May 2019 01:23 PM | A+A A- |

പാലക്കാട്: ഇടതുക്കോട്ടയായ ആലത്തൂരില്‍ യുഡിഎഫ് കാറ്റു വീശിയടിച്ചു. ഒരു ലക്ഷത്തി അമ്പതിനായിരം വോട്ടിലേക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ഭൂരിപക്ഷം നീങ്ങുന്നത്. ലോക്‌സഭയിലേക്ക് മൂന്നാം തവണ ജനവിധി തേടിയ എല്‍ഡിഎഫിന്റെ പി കെ ബിജുവാണ് രമ്യയുടെ എതിര്‍സ്ഥാനാര്‍ത്ഥി.
85 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍, ആലത്തൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഏഴ് നിയോജക മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തുന്നതാണ് ദൃശ്യമായത്. കഴിഞ്ഞതവണ ഈ മണ്ഡലങ്ങളെല്ലാം എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്.
തരൂര്‍ മണ്ഡലത്തില്‍ 25000 വോട്ടുകള്‍ക്കാണ് രമ്യ മുന്നിട്ടുനില്‍ക്കുന്നത്. ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്ദംകുളം, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ യഥാക്രമം 23000, 23000, 15000, 21000, 14000, 14000 എന്നിങ്ങനെയാണ് രമ്യയുടെ ലീഡ്.
കഴിഞ്ഞതവണ 37,312 വോട്ടുകള്‍ക്കാണ് പി കെ ബിജു വിജയിച്ചത്. കെ എ ഷീബയായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി.