''കരുണാമയനേ കാവല്‍ വിളക്കേ..'' രമ്യ പാട്ടും പാടി ജയിച്ചു; പാട്ടുപാടി പ്രതികരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd May 2019 02:25 PM |
Last Updated: 23rd May 2019 02:31 PM | A+A A- |

പാലക്കാട്: റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആലത്തൂരില്‍ ചരിത്രം സൃഷ്ടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ്. തന്നെ ഏറ്റെടുത്ത ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ആലത്തൂരിലെ ജനങ്ങള്‍ താണും തണലുമായി നിന്നു. അവരോട് നന്ദി പറയുന്നതായി രമ്യ ഹരിദാസ് പറഞ്ഞു.
വിവാദങ്ങളുടെ നടുവിലും ജനം തന്റെ കൂടെ നിന്നു. ജനപ്രതിനിധിയുടെ സാന്നിധ്യമാണ് അവര്‍ ആഗ്രഹിക്കുന്നത്. അവര്‍ ആഗ്രഹിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കും. അവര്‍ പാട്ടുപാടാന്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്നും തുടര്‍ന്ന് പാട്ടുപാടി രമ്യ പറഞ്ഞു. കരുണാമയനെ കാവല്‍ വിളക്കെ എന്ന ഗാനമാണ് വോട്ടര്‍മാര്‍ക്കുളള നന്ദി സൂചകമായി രമ്യ പാടിയത്.