ആദ്യ 40 മിനിറ്റുകളില്‍ കുമ്മനം, ലീഡ് ഉയര്‍ത്തി ശശി തരൂര്‍

തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ ആദ്യ 45 മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ ഫലസൂചനകള്‍ മാറി മറിയുന്നു
ആദ്യ 40 മിനിറ്റുകളില്‍ കുമ്മനം, ലീഡ് ഉയര്‍ത്തി ശശി തരൂര്‍

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ ആദ്യ 45 മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ ഫലസൂചനകള്‍ മാറി മറിയുന്നു. ആദ്യ 40 മിനിറ്റില്‍ ബിജെപിയുടെ കുമ്മനം രാജശേഖരനാണ് മുന്നിട്ടുനിന്നിരുന്നത്. എന്നാല്‍ പുതിയ കണക്കുകള്‍ അനുസരിച്ച് കോണ്‍ഗ്രസിന്റെ ശശി തരൂര്‍ ലീഡ് ഉയര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഇതിലാണ് കുമ്മനം മുന്നിട്ടുനിന്നത്. ആദ്യ 40 മിനിറ്റു വരെ 200 വോട്ടുകള്‍ക്ക് കുമ്മനം മുന്നിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട്് ശശി തരൂര്‍ ലീഡ് ഉയര്‍ത്തുന്നതാണ് കണ്ടത്. ഇവിടെ എല്‍ഡിഎഫിന്റെ സി ദിവാകരന്‍ മൂന്നാം സ്ഥാനത്താണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com