കണ്ണൂര്‍ മണ്ഡലങ്ങളും കൂടെ നിന്നില്ല; ആറിടത്തും പിന്നിലായി ജയരാജന്‍, പരാജയം സമ്പൂര്‍ണ്ണം

വടകര മണ്ഡലത്തില്‍ 50 ശതമാനത്തില്‍പ്പരം വോട്ടുകള്‍ എണ്ണിയപ്പോള്‍, യുഡിഎഫിന്റെ കെ മുരളീധരന്‍ 47000 വോട്ടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നു
കണ്ണൂര്‍ മണ്ഡലങ്ങളും കൂടെ നിന്നില്ല; ആറിടത്തും പിന്നിലായി ജയരാജന്‍, പരാജയം സമ്പൂര്‍ണ്ണം

കണ്ണൂര്‍: വടകര മണ്ഡലത്തില്‍ 50 ശതമാനത്തില്‍പ്പരം വോട്ടുകള്‍ എണ്ണിയപ്പോള്‍, യുഡിഎഫിന്റെ കെ മുരളീധരന്‍ 47000 വോട്ടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നു. എല്‍ഡിഎഫിന്റെ പി ജയരാജനാണ് എതിര്‍സ്ഥാനാര്‍ത്ഥി.

വടകര ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കണ്ണൂരിലെ തലശേരി നിയോജക മണ്ഡലത്തില്‍ മാത്രമാണ് ജയരാജന്‍ ലീഡ് ഉയര്‍ത്തിയത്. ഒരു ഘട്ടം വരെ ജയരാജനെ പിന്തുണച്ച കൂത്തുപറമ്പും നഷ്ടമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പി ജയരാജന്റെ തട്ടകമാണ് കണ്ണൂര്‍. മറ്റു നിയോജകമണ്ഡലങ്ങളായ വടകര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിലെല്ലാം പി ജയരാജനെ പിന്തളളി കെ മുരളീധരന്‍ കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്. 

തലശേരിയില്‍ ഇതുവരെ 31,422 വോട്ടുകളാണ് ജയരാജന്‍ പിടിച്ചത്. കെ മുരളീധരനുമായി 4000 വോട്ടിന്റെ വ്യത്യാസമാണുളളത്. കൂത്തുപറമ്പില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. ഇരുവരും ഏകദേശം അറുപതിനായിരത്തിലധികം വോട്ടുകളാണ് സ്വന്തമാക്കിയത്. വടകരയില്‍ ജയരാജനെക്കാള്‍ 10000 വോട്ടുകള്‍ക്ക് മുന്‍പിലാണ് മുരളീധരന്‍. 

കുറ്റിയാടിയിലും സ്ഥിതി വ്യത്യസ്തമല്ല. 12000 വോട്ടുകള്‍ക്കാണ് ജയരാജന്‍ പിന്നില്‍ നില്‍ക്കുന്നത്. നാദാപുരത്ത് ആറായിരവും, കൊയിലാണ്ടിയിലും പേരാമ്പ്രയിലും പതിനായിരം വീതവും വോട്ടുകള്‍ക്കാണ് മുരളീധരന്‍ മുന്നിട്ടുനില്‍ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com