കരിമ്പനയുടെ നാട്ടില്‍ തലയെടുപ്പോടെ വികെ ശ്രീകണ്ഠന്‍; അപ്രതീക്ഷിത വിജയം; എംബി രാജേഷിനെ തറപറ്റിച്ചത് പതിനൊന്നായിരം വോട്ടുകള്‍ക്ക് 

സിറ്റിംഗ് എംപിയും  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി എംബി രാജേഷിനെ പതിനൊന്നായിരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീകണ്ഠന്‍ കന്നിവിജയം നേടിയത്
കരിമ്പനയുടെ നാട്ടില്‍ തലയെടുപ്പോടെ വികെ ശ്രീകണ്ഠന്‍; അപ്രതീക്ഷിത വിജയം; എംബി രാജേഷിനെ തറപറ്റിച്ചത് പതിനൊന്നായിരം വോട്ടുകള്‍ക്ക് 

പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന് അപ്രതീക്ഷിത വിജയം. സിറ്റിംഗ് എംപിയും  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി എംബി രാജേഷിനെ പതിനൊന്നായിരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീകണ്ഠന്‍ കന്നിവിജയം നേടിയത്. 

യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍ 3,99,274 വോട്ടുകള്‍ നേടിയപ്പോള്‍ എംബി രാജേഷിന് ലഭിച്ചത് 387637 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 218556 വോട്ടുകള്‍ നേടി. എംബി രാജേഷിന്റെ അപരന്‍മാര്‍ നാലായിരിത്തലധികം വോട്ടുകള്‍ നേടിയിട്ടുണ്ട്. 

മൂന്നാം തവണ ജനവിധി തേടിയിറങ്ങിയ എംബി രാജേഷ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തിയത്. ഇത്തവണ എല്ലാ എക്‌സിറ്റ് പോളുകളിലും എംബി രാജേഷിനായിരുന്നു വിജയം പ്രവചിച്ചിരുന്നത്. 

പാലക്കാട് ലോക്‌സഭാ പരിധിയില്‍ വരുന്ന ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ നിയോജകമണ്ഡലത്തില്‍ എംബി രാജേഷ് ലീഡ് നേടിയപ്പോള്‍ പട്ടാമ്പി, മണ്ണാര്‍ക്കാട്, പാലക്കാട് എന്നിവിടങ്ങളില്‍ നേടിയ ലീഡാണ് ശ്രീകണ്ഠനെ വിജയത്തിലെത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com