കേരളത്തില്‍ 11 ഇടത്ത് യുഡിഎഫ്, എല്‍ഡിഎഫ് എട്ട്, ബിജെപി ഒന്ന്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍, യുഡിഎഫ് 11 ഇടത്ത് ലീഡ് ചെയ്യുന്നു
കേരളത്തില്‍ 11 ഇടത്ത് യുഡിഎഫ്, എല്‍ഡിഎഫ് എട്ട്, ബിജെപി ഒന്ന്

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍, യുഡിഎഫ് 11 ഇടത്ത് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് എട്ടിടത്താണ് മുന്നിട്ടുനില്‍്ക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഒരിടത്തും ലീഡ് ഉയര്‍ത്തുന്നു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനമാണ് മുന്നിട്ടുനില്‍ക്കുന്നത്.

ആറ്റിങ്ങല്‍, ആലപ്പുഴ, ആലത്തൂര്‍, പാലക്കാട്, കോഴിക്കോട്, വടകര, എറണാകുളം, കാസര്‍കോഡ് എന്നി മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ഉയര്‍്ത്തുന്നത്. പ്രതീക്ഷതില്‍ നിന്നും വിപരീതമായി എറണാകുളത്ത് എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തിയത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com