വയനാട്ടില്‍ രാഹുല്‍ കുതിക്കുന്നു, ലീഡ് ഇരുപതിനായിരം  കടന്നു, സംസ്ഥാനത്തെ ഏറ്റവും വലിയ മുന്നേറ്റം 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുതിക്കുന്നു
വയനാട്ടില്‍ രാഹുല്‍ കുതിക്കുന്നു, ലീഡ് ഇരുപതിനായിരം  കടന്നു, സംസ്ഥാനത്തെ ഏറ്റവും വലിയ മുന്നേറ്റം 

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുതിക്കുന്നു. 20000ത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ ലീഡ് ഉയര്‍ത്തുന്നത്. കേരളത്തില്‍ ഇതുവരെയുളള കണക്കുകള്‍ അനുസരിച്ച് ഏറ്റവും വലിയ മുന്നേറ്റം നടത്തുന്നത് രാഹുല്‍ ഗാന്ധിയാണ്.

എല്‍ഡിഎഫിന്റെ പി പി സുനീറും എന്‍ഡിഎയുടെ തുഷാര്‍ വെളളാപ്പളളിയുമാണ് രാഹുലിന്റെ എതിര്‍സ്ഥാനാര്‍ത്ഥികള്‍. രാഹുല്‍ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ അമേഠിയില്‍ രാഹുല്‍ 2000 വോട്ടുകള്‍ക്ക് പിന്നിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com