'ഉറുമ്പു കടിച്ച് ചാവുന്നതിനേക്കാൾ നല്ലതാണല്ലോ ആന കുത്തി ചാവുന്നത്'

വയനാട് മണ്ഡലത്തിൽ മാവേലിക്കരയിലെ ബിഡിജെഎസ് സ്ഥാനാർഥിയേക്കാൾ വോട്ട് കുറഞ്ഞതിന് പിന്നിൽ സംഘടനാ പാളിച്ചകളുണ്ടായെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
'ഉറുമ്പു കടിച്ച് ചാവുന്നതിനേക്കാൾ നല്ലതാണല്ലോ ആന കുത്തി ചാവുന്നത്'

ആലപ്പുഴ: മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിക്ക് വയനാട് മണ്ഡലത്തിൽ മാവേലിക്കരയിലെ ബിഡിജെഎസ് സ്ഥാനാർഥിയേക്കാൾ വോട്ട് കുറഞ്ഞതിന് പിന്നിൽ സംഘടനാ പാളിച്ചകളുണ്ടായെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃശൂരിൽ മത്സരിക്കുന്നതായിരുന്നു തുഷാറിന് നല്ലത്. അവിടെ സംഘടനാ സംവിധാനം ശക്തവും സമുദായത്തിന് സ്വാധീനവുമുണ്ട്. രണ്ട് മണ്ഡലമായാലും പരാജയം ഉറപ്പായിരുന്നു. ഉറുമ്പു കടിച്ച് ചാവുന്നതിനേക്കാളും നല്ലത് ആന കുത്തി ചാവുന്നതിനാലാണ് വയനാട് തിരഞ്ഞെടുത്തത്. 

എൽഡിഎഫ് സ്ഥാനാർഥി ആരിഫിന്റെ വിജയം കോൺ​ഗ്രസ് ജില്ലാ നേത‌ൃത്വത്തോടുള്ള തന്റെ സമുദായത്തിന്റെ പ്രതികാരമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ജില്ലയിലെ കോൺ​ഗ്രസ് നേതൃത്വം സമുദായത്തെ ആക്ഷേപിക്കുന്നുവെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. ഇടതു പക്ഷത്തിനും പിന്നോക്ക ആഭിമുഖ്യം നഷ്ടപ്പെട്ടെന്ന് വെള്ളാപ്പള്ളി വിലയിരുത്തി. 

ബിജെപിക്കെതിരായ ന്യൂനപക്ഷ ഏകീകരണമാണ് സംസ്ഥാനത്ത് കോൺ​ഗ്രസിന് അനുകൂലമായതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ എൽഡിഎഫ് നേതൃത്വത്തിന് വീഴ്ച പറ്റിയതായുള്ള ആക്ഷേപം പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ പ്രകടമായി. സവർണരേയും സംഘടതി ന്യൂനപക്ഷ വിഭാ​ഗത്തേയും കൂടെ നിർത്താനുള്ള നീക്കമാണ് പരാജയപ്പെട്ടത്. മുഖ്യധാരയിൽ അടിസ്ഥാന വഭാ​ഗത്തിന് നീതി ലഭ്യമാക്കാൻ ഇനിയെങ്കിലും ശ്രമിക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com