എന്തുകൊണ്ട് തോറ്റു ?; തോല്‍വിയുടെ കാരണങ്ങള്‍ തേടി സിപിഎമ്മും സിപിഐയും ; നേതൃയോഗങ്ങള്‍ ഇന്ന്

കേരളത്തിലെ ഫലം സംബന്ധിച്ച പ്രാഥമികമായ വിലയിരുത്തലാകും യോഗത്തില്‍ ഉണ്ടാകുക
എന്തുകൊണ്ട് തോറ്റു ?; തോല്‍വിയുടെ കാരണങ്ങള്‍ തേടി സിപിഎമ്മും സിപിഐയും ; നേതൃയോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണം തേടി ഇടതുപക്ഷമുന്നണി. വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ പോലും കനത്ത തിരിച്ചടിയേറ്റതിന്റെ ഞെട്ടലിലാണ് എല്‍ഡിഎഫ് നേതൃത്വം. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഎം, സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററില്‍ രാവിലെ പത്തരയ്ക്കാണ് ചേരുക. സിപിഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തിലാണ് സിപിഐ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നത്. കേരളത്തിലെ ഫലം സംബന്ധിച്ച പ്രാഥമികമായ വിലയിരുത്തലാകും യോഗത്തില്‍ ഉണ്ടാകുക. തുടര്‍ന്ന് വിശദമായ പരിശോധനകളിലേക്ക് ഇരുപാര്‍ട്ടികളും കടക്കാനും സാധ്യത ഉണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ പരാജയം അംഗീകരിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും നയങ്ങളില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നും കോടിയേരി പറഞ്ഞു.കേരളത്തില്‍ ഉണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com