ഒരു ലക്ഷം വോട്ടിന് തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ 50,000 വോട്ടിന് ജയിക്കുമെന്ന കണക്കുണ്ടാക്കുന്നു ; ജനങ്ങളുടെ പള്‍സ് മനസ്സിലാക്കാന്‍ നേതാക്കള്‍ക്കായില്ല ; വിമര്‍ശനവുമായി സി എന്‍ ജയദേവന്‍

എംഎല്‍എമാരെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നതിനെ ജയദേവന്‍ വിമര്‍ശിച്ചു. ഈ പ്രവണത ശരിയാണോയെന്ന് ഇടതുപാര്‍ട്ടികള്‍ പരിശോധിക്കണം
ഒരു ലക്ഷം വോട്ടിന് തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ 50,000 വോട്ടിന് ജയിക്കുമെന്ന കണക്കുണ്ടാക്കുന്നു ; ജനങ്ങളുടെ പള്‍സ് മനസ്സിലാക്കാന്‍ നേതാക്കള്‍ക്കായില്ല ; വിമര്‍ശനവുമായി സി എന്‍ ജയദേവന്‍

തൃശൂര്‍ : ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ എല്‍ഡിഎഫ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ എംപി സി എന്‍ ജയദേവന്‍. കേരളത്തിലെ ജനങ്ങളുടെ പള്‍സ് പഠിച്ച് പ്രവര്‍ത്തിക്കാന്‍ ഇടതുനേതാക്കള്‍ക്കായില്ല. ഒരു ലക്ഷം വോട്ടിന് തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ 50,000 വോട്ടിന് ജയിക്കുമെന്ന കണക്കുണ്ടാക്കുന്നതായും ജയദേവന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പരിശോധന നടത്തണം.

എംഎല്‍എമാരെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നതിനെയും ജയദേവന്‍ വീണ്ടും വിമര്‍ശിച്ചു. ഈ പ്രവണത ശരിയാണോയെന്ന് ഇടതുപാര്‍ട്ടികള്‍ പരിശോധിക്കണം. തൃശൂരില്‍ ഇടതുസ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ചയുണ്ടായിട്ടില്ല. രാജാജി മാത്യു തോമസ് മികച്ച സ്ഥാനാര്‍ത്ഥിയായിരുന്നെന്നും ജയദേവന്‍ പറഞ്ഞു. 

നിലവിലെ ലോക്‌സഭയിലെ സിപിഐയുടെ ഏക എംപിയാണ് തൃശൂരില്‍ നിന്നുള്ള സി എന്‍ ജയദേവന്‍. അദ്ദേഹത്തെ മാറ്റിയാണ് രാജാജി മാത്യു തോമസിനെ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കിയത്. തനിക്ക് രണ്ടാമൂഴം നിഷേധിച്ചതില്‍ ജയദേവന്‍ പാര്‍ട്ടിയുമായി കടുത്ത അതൃപ്തിയിലായിരുന്നു. കോണ്‍ഗ്രസിലെ ടി എന്‍ പ്രതാപനോട് 93,633 വോട്ടുകള്‍ക്കാണ് രാജാജി പരാജയപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com